കേരളാ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി തന്നെ കോട്ടയത്ത് മത്സരിക്കും: ഉമ്മന്‍ചാണ്ടി, കേരള യാത്രക്ക് കാസര്‍കോട്ട് തുടക്കം
കാസര്‍കോട്: (www.kvartha.com 24.01.2019) കാലങ്ങളായി കേരളാ കോണ്‍ഗ്രസ്സ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കോട്ടയം. അതു കൊണ്ട് തന്നെ വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഒരു ഘടകകക്ഷിയുടേയും സീറ്റ് കൈവശപ്പെടുത്തുക എന്നത് കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരവും നയവും അല്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുമായി നടത്തുന്ന യാത്ര പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപിക്ക് പതാക കൈമാറി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി.
എം എല്‍ എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, എന്‍ എ നെല്ലിക്കുന്ന്, മുന്‍ മന്ത്രി സി ടി അഹമ്മദലി, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ മാണി മറുപടി പ്രസംഗം നടത്തി. ജോയ് എബ്രഹാം സ്വാഗതവും കുര്യാക്കോസ് പ്ലാപ്പറമ്പന്‍ നന്ദിയും പറഞ്ഞു. ആദ്യദിവസത്തെ യാത്ര ചെറുപുഴയില്‍ സമാപിച്ചു. യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Oommen Chandy, Kerala Congress (m), Kerala Yathra, Oomen Chandy on Kotayam Loksabha seat

Powered by Info News For You

Comments
Post a Comment