എന്‍ഡോസള്‍ഫാനേക്കാള്‍ വിഷമാണ് ബി.ജെ.പി: എ.കെ.എം അഷ്‌റഫ്
മഞ്ചേശ്വരം (www.evisionnews.co): നമ്മുടെ നാട് കണ്ട ഏറ്റവും വലിയ വിഷവും ഭീകരതയും എന്‍ഡോസള്‍ഫാനാണ്. ഒരു നാടിന്റെ സമാധാനവും സൈ്വര്യ ജീവിതവുമാണ് അതുതകര്‍ത്തത്. എന്നാല്‍ ബി.ജെ.പി എന്ന സംഘടന അതിനേയും തോല്‍പ്പിക്കുന്ന വിഷമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ് പ്രസ്താവിച്ചു. നാടിന്റെ സമാധാനവും മനുഷ്യ സ്നേഹവും തകര്‍ത്ത് പാര്‍ട്ടി വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. മഞ്ചേശ്വരത്തും ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളില്‍ നിന്നും നാടിനെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി യോഗങ്ങള്‍ പോലും ബി.ജെ.പി ബഹിഷ്‌കരിക്കുന്നത് അവരുടെ അക്രമ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഞങ്ങള്‍ സമാധാനത്തിന് തയാറല്ലെന്നാണ് അവര്‍ അതിലൂടെ തെളിയിച്ചിരിക്കുന്നത്.
ബി.ജെ.പി എവിടെയൊക്കെ ശക്തിപ്രാപിച്ചിട്ടുണ്ടോ അവിടെയൊക്കെ നാടിന്റെ സമാധാനം തകര്‍ന്നിട്ടുണ്ട്. ബി.ജെ.പി ഇല്ലാത്ത ദിക്കില്‍ ആര്‍ക്കും ഏതുസമയത്തും യാത്രചെയ്യാം എന്നാല്‍ ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലൂടെ ബി.ജെ.പി അല്ലാത്തൊരാള്‍ക്ക് നടന്നുപോകാന്‍ പോലും പറ്റില്ല അത്രമാത്രം ഭീകരമായിരിക്കുന്നു അവരുടെ സാന്നിധ്യം. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഇന്ത്യയുടെ സമാധാനം തകര്‍ന്നത്. കേരളത്തിലും അത്തരത്തിലുള്ള സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും. സര്‍വ്വം മറന്ന് ജനങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും എന്‍ഡോസള്‍ഫാന്‍ പോലുള്ള മറ്റൊരു വിഷത്തെകൂടി താങ്ങാനുള്ള കരുത്ത് കാസര്‍കോടിന് ഇല്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment