വിറയല്‍ നിര്‍ത്തൂ ആണാവൂ; മോദിയെ വെല്ലുവിളിച്ച് വീണ്ടും രാഹുല്‍


ന്യൂഡല്‍ഹി (www.evisionnews.co): വനിതാ മന്ത്രിയെ അപമാനിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. വിറയല്‍ നിര്‍ത്തി ഒരു പുരുഷനാവൂ- രാഹുല്‍ മോദിയെ ഉപദേശിച്ചു. മോദിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്. ഞങ്ങളുടെ സംസ്‌ക്കാരത്തില്‍ സ്ത്രീകളോടുള്ള ബഹുമാനം വീട്ടില്‍ നിന്നാണ് തുടങ്ങുക’- രാഹുല്‍ ട്വീറ്റ് ചെയ്തു.

വിറയല്‍ നിര്‍ത്തി ഒരാണിനെപോലെയാവൂ. എന്നിട്ട് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരൂ. ആദ്യത്തെ റാഫേല്‍ ഇടപാട് താങ്കള്‍ അവഗണിച്ചപ്പോള്‍ എയര്‍ ഫോഴ്‌സും പ്രതിരോധ മന്ത്രാലയവും എതിര്‍ത്തിരുന്നോ?. അതെ അല്ലെങ്കില്‍ ഇല്ല എന്ന ഉത്തരമാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസംപ്രധാനമന്ത്രിക്കെതിരെയും പ്രതിരോധമന്ത്രിക്കെതിരെയും രാഹുല്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ മന്ത്രിയെ അതിനു നിയോഗിച്ചെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. 56 ഇഞ്ചിന്റെ നെഞ്ചളവുള്ള മോദി പാര്‍ലമെന്റിലെ റഫാല്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി. രണ്ടര മണിക്കൂര്‍ പ്രസംഗിച്ച പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും മോദിയെ രക്ഷിക്കാനായില്ല. നിസ്സാര ചോദ്യങ്ങള്‍ക്കു പോലും അവര്‍ മറുപടി നല്‍കിയില്ലെന്നും ജയ്പുരിലെ കര്‍ഷക റാലിയില്‍ രാഹുല്‍ കുറ്റപ്പെടുത്തി.

രാഹുല്‍ പ്രസംഗിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ആഗ്രയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത മോദി, നിര്‍മല സീതാരാമനെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. പാര്‍ലമെന്റില്‍ വസ്തുതകള്‍ നിരത്തിയ വനിതാ മന്ത്രിയെ പ്രതിപക്ഷ നേതാക്കള്‍ അവഹേളിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ വനിതകള്‍ക്കുമെതിരായ അവഹേളനമാണിത്. നിരുത്തരവാദികളായ പ്രതിപക്ഷ നേതാക്കള്‍ അതിനു വലിയ വില നല്‍കേണ്ടി വരും- മോദി പറഞ്ഞു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?