പ്രകടനത്തിനിടെ സി ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; അറസ്റ്റിലായ ബി ജെ പി പ്രവര്‍ത്തകരെ ജയിലിലടച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2019) ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടയില്‍ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാറിനെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്ന രണ്ട് ബിജെപി പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ പറക്ലായി കാലിക്കടവിലെ കെ വി രഞ്ജിത്ത്, പടിഞ്ഞാറെക്കരയിലെ രാഹുല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടയില്‍ കൈയില്‍ കല്ലും വടിയുമായി കാണപ്പെട്ട ഇവരോട് പിരിഞ്ഞു പോകണമെന്ന് സിഐയുടെ നേതൃത്വത്തില്‍ പോലീസ് ആവശ്യപ്പെട്ടപ്പോഴാണ് സിഐയെ കൈയ്യേറ്റം ചെയ്യാന്‍ മുതിരുകയും ആക്രോശിക്കുകയും ചെയ്തത്. പിരിഞ്ഞ് പോകാതെ പോലീസ് ആജ്ഞ ലംഘിച്ച് പ്രകടനം നടത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Jail, Crime, arrest, Remand, court, Kanhangad, Attack against CI; accused remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?