ബന്തിയോട്ട് യുവാവിന് കുത്തേറ്റത് പഞ്ച് കൊണ്ട്; സംഘടിച്ചെത്തിയ സംഘം പേര് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് യുവാവിന്റെ മൊഴി, അക്രമത്തിനിരയായത് ദിവസങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍

ബന്തിയോട്: (www.kasargodvartha.com 06.01.2019) ബന്തിയോട്ട് യുവാവിന് കുത്തേറ്റത് പഞ്ച് കൊണ്ട്. സംഘടിച്ചെത്തിയ സംഘം പേര് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴി. ഇച്ചിലങ്കോട്ടെ മുഹമ്മദ് റഫീഖ് (22) ആണ് അക്രമത്തിനിരയായത്. പരിക്കേറ്റ റഫീഖ് കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

നാലു ദിവസം മുമ്പാണ് റഫീഖ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഹെല്‍മറ്റ് വാങ്ങാനായി സുഹൃത്തിന്റെ കടയിലെത്തിയ തന്നോട് സംഘടിച്ചെത്തിയ എട്ടംഗ സംഘം പേര് ചോദിക്കുകയും പഞ്ച് കൊണ്ട് കുത്തുകയും മാരകമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് റഫീഖ് പറയുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Youth attacked by gang in Bandiyod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?