ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസി പങ്ക് നിര്‍ണായകം: ഡോ. ഖാദര്‍ മാങ്ങാട്


ദുബൈ (www.evisionnews.co): വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി വൈവിധ്യങ്ങളുടെ ഭാരത പൈതൃകത്തെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണമെന്നും ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രവാസികളുടെ പങ്ക് നിര്‍ണായകമെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി അല്‍ബറഹ ആസ്ഥാന മന്ദിരം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ദുബൈ കെ.എം.സി.സി ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, ഇ.ബി അഹമ്മദ് ചെടേക്കാല്‍, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഫൈസല്‍ മുഹ്‌സിന്‍ മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, എ.ജി.എ റഹ്മാന്‍, പി.ഡി നൂറുദ്ദിന്‍, ഷബീര്‍ കീഴൂര്‍, ശിഹാബ് പാണത്തൂര്‍, മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ അബ്ദുല്ല, മുനീര്‍ പള്ളിപ്പുറം, കെ.ജി.എന്‍ റഹൂഫ്, അസ്്‌ലം കോട്ടപ്പാറ, റഫീഖ് മാങ്ങാട്, ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ് മേല്‍പറമ്പ് പ്രസംഗിച്ചു. ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീന്‍ ഖാദര്‍ മാങ്ങാടിന് സമ്മാനിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?