വാവര്‍ പള്ളിയില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി
പത്തനംതിട്ട: (www.kvartha.com 08.01.2019) വാവര്‍ പള്ളിയില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി. വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് തമിഴ് സ്ത്രീകളെ എരുമേലിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്. എരുമേലി വാവര്‍ പള്ളി അധികൃതരാണ് സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഒരു തരത്തിലുള്ള നിയന്ത്രങ്ങളും ശബരിമല യുവതീപ്രവേശന വിധിക്ക് മുമ്പോ ശേഷമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ശബരിമല വിധി ഉണ്ടാകുന്നതിന് മുമ്പേ സ്ത്രീകള്‍ പള്ളിയില്‍ എത്താറുണ്ടായിരുന്നുവെന്നും വാവര്‍ പള്ളി അധികൃതര്‍ വ്യക്തമാക്കി.
തീര്‍ത്ഥാടകര്‍ പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് പമ്പയിലേക്ക് പോകാറുള്ളതെന്ന് മഹല്ല് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു.
Keywords: Kerala, Pathanamthitta, News, Sabarimala, Sabarimala Temple, Masjid, No restriction for women in Vavar Masjid, Officials said

Powered by Info News For You

Comments
Post a Comment