പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്; ജനപക്ഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

Image result for pc george

കോട്ടയം (www.evisionnews.co): പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങിയെത്തുന്നു. പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചു. സി.പി.എം, ബി.ജെ.പി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരള കോണ്‍ഗ്രസ് എമ്മുമായും കെ എം മാണിയുമായും തെറ്റിപ്പിരിഞ്ഞാണ് പി.സി ജോര്‍ജ് യുഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ഒറ്റയ്ക്ക് നിന്ന് പൂഞ്ഞാറില്‍ വിജയക്കൊ ടി പാറിച്ചു. 
ഏറെക്കാലം ആരുമായും സഹക രിക്കാതെ സ്വതന്ത്ര നിലപാടുമായി ജോര്‍ജ് മുന്നോട്ടുപോയി. ഇതിനിടെ ശബരിമല വിഷയത്തില്‍ ജനപക്ഷം പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചി രുന്നു. നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം കറുപ്പുടുത്തെത്തിയും പിസി ജോര്‍ജ് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി-എന്‍ഡിഎ മുന്നണിയുമായുള്ള സഹവാസം അവസാനിപ്പിക്കാനും യു.ഡി.എഫിലേക്ക് തിരികെയെത്താനുമുള്ള നീക്കമാണ് പൂഞ്ഞാര്‍ എം.എല്‍.എ നടത്തുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?