സി പി എമ്മിന്റെ മുഖംമൂടി അഴിഞ്ഞു വീണു: ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 09.01.2019) വനിതാ മതിലിനിടെ ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം സുകുമാരന്‍ അറസ്റ്റിലായതോടെ സി പി എമ്മിന്റെ മുഖംമൂടി അഴഞ്ഞു വീണിരിക്കുക്കയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ചേറ്റുകുണ്ടില്‍ അക്രമം അഴിച്ചു വിട്ടത് സിപിഎമ്മാണ്. ജില്ലാ നേതൃത്വമാണ് ആസൂത്രണം ചെയ്തത്. സിപിഎം അണികള്‍ കാവി മുണ്ടുടുത്ത് എത്തിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. അതു കൊണ്ട് അക്രമികള്‍ ബിജെപി - ആര്‍ എസ് എസുകാരാണെന്ന് തെറ്റിദ്ധാരണ പരത്തിയതായും ശ്രീകാന്ത് ആരോപിച്ചു.

രാഷ്ടീയ ലാഭത്തിനായി ഏത് ഹീനമായ കാര്യവും സി പി എം ചെയ്യുമെന്നും ശ്രീകാന്ത് പറഞ്ഞു. സിപിഎം നേതാക്കളുടെ മുമ്പില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചിട്ടും അത് തടഞ്ഞില്ല. കൂടാതെ അക്രമിക്കപ്പെട്ടവരെ സന്ദര്‍ശിച്ച് ബി ജെ പിക്കെതിരെ കള്ളപ്രചരണം നടത്തുകയും ചെയ്തതായി ശ്രീകാന്ത് കുറ്റപ്പെടുത്തി. സ്വന്തം പ്രവര്‍ത്തകരേയും മാധ്യമ പ്രവര്‍ത്തകരേയും അക്രമിക്കുകയും അതിന്റെ പേരില്‍ വിലപിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ വിക്രിതമായ മുഖമാണ് ചേറ്റുകുണ്ട് സംഭവത്തിലൂടെ സമൂഹം കണ്ടതെന്ന് ബിജെപി ആരോപിച്ചു. സംഭവസ്ഥലത്തുണ്ടായ മുഴുവന്‍ സിപിഎം നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, BJP, BJP against CPM on Chettukundu incidents
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?