വാജ് പേയി അല്ല നരേന്ദ്ര മോഡി, ബിജെപിയുമായി സഖ്യമില്ല; എം കെ സ്റ്റാലിന്‍
ചെന്നൈ: (12.01.2019 kvartha.com) ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന ഉറച്ച നിലപാടുമായി ഡി എം കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍. നരേന്ദ്ര മോഡി നയിക്കുന്ന ബിജെപിയുമായി ഒരു സഖ്യവുമുണ്ടാക്കില്ല. മതേതരത്വം, സാമൂഹ്യ നീതി, സമത്വം, സഖ്യ ധര്‍മ്മം, പൗരാവകാശം എന്നിവയെ കാറ്റില്‍ പറത്തുന്ന മോഡി സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ബിജെപി എല്ലാ പാര്‍ട്ടികളേയും സ്വാഗതം ചെയ്യുന്നുവെന്ന നരേദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്റ്റാലിന്‍ നിലപാട് വെളിപ്പെടുത്തിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നേതാവ് അടല്‍ ജി കാണിച്ചു തന്ന ഒരു മാതൃകയുണ്ട്. വിജയകരമായ സഖ്യകക്ഷി രാഷ്ട്രീയം. പ്രാദേശിക താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുടെ സഖ്യകക്ഷി ബന്ധങ്ങള്‍. അടല്‍ജി നമുക്ക് കാണിച്ചു തന്ന മാതൃകയാണ് നമ്മള്‍ പിന്തുടരുന്നത് എന്നായിരുന്നു മോഡി രണ്ട് ദിവസം മുന്‍പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍ സ്റ്റാലിന്‍ മോഡിയുടെ വാക്കുകളോട് രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. മോഡി തമിഴ്‌നാടിന്റെ താല്പര്യങ്ങളെ അവഗണിച്ചു. സഖ്യധര്‍മ്മത്തെ വഞ്ചിച്ചു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. അയാള്‍ വാജ് പേയിയുമായി സ്വയം താരതമ്യം ചെയ്യുന്നത് രസകരമായി. 'ശരിയായ മനുഷ്യന്‍ തെറ്റായ പാര്‍ട്ടിയില്‍' എന്ന് കലൈഞ്ജര്‍ പുകഴ്ത്തിയ നേതാവാണ് വാജ് പേയി എന്നും സ്റ്റാലിന്‍ പറഞ്ഞു.
1999 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡി എം കെ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. 2003 വരെ വാജ് പേയി സര്‍ക്കാരിന് ഡി എം കെ പിന്തുണയും നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARy: Expressing surprise at Modi’s statement that the BJP is ready to welcome old friends, Stalin went on to hit out at the PM. “He (Modi) has ignored Tamil Nadu’s interests, has betrayed the alliance dharma and has made independent bodies to toe his line. It is amusing that the man who did all these is comparing himself with Vajpayee, who was praised by our leader Kalaignar as ‘the right man in the wrong party’,” said Stalin.

Keywords: National, Politics, MK Stalin, BJP
Powered by Info News For You

Comments
Post a Comment