ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം: ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്തു; തലസ്ഥാനത്ത് ബിജെപിയുടെ പൊതുയോഗവും ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനവും ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം:(www.kvartha.com 03/01/2019) ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്തു. ഇതേതുടര്‍ന്ന് തലസ്ഥാനത്ത് ബിജെപിയുടെ പൊതുയോഗവും ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനവും മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

News, Kerala, Thiruvananthapuram, Press meet, Boycotts, Media, Attack against media workers: Medias Boycotted BJP president's press meet


തലസ്ഥാനത്ത് നടന്ന പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ പൊതുയോഗവും ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനവും ബഹിഷ്‌ക്കരിച്ചത്. ശബരിമല കര്‍മസിമിതിയുടെ സമരത്തിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അക്രമിക്കുന്നത് തുടരുകയാണ്.

രണ്ട് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ മാത്രമാണ് ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ട് ദിവസങ്ങളിലായി പരിക്കേറ്റു. ലക്ഷങ്ങള്‍ വില വരുന്ന ക്യാമറകളും തകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമികള്‍ വെറുതെ വിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Thiruvananthapuram, Press meet, Boycotts, Media, Attack against media workers: Medias Boycotted BJP president's press meet 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?