ഗ്രീക്കിലെ പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്ക് 'വിഷാംശം' അടങ്ങിയ കത്തുകള്‍ ലഭിച്ചു; കത്തുകള്‍ അയച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്ന്; പിന്നില്‍ തീവ്രവാദികള്‍?

ഏഥന്‍സ്: (11.01.2019 kvartha.com) ഗ്രീക്കിലെ പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്ക് വിഷാംശം അടങ്ങിയ കത്തുകള്‍ ലഭിച്ചു. പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്കാണ് കത്തുകള്‍ അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും അയച്ച കത്തിന്റെ ഉള്ളടക്കങ്ങളില്‍ 'ഇസ്ലാമിക' ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്.

കത്ത് തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് അലര്‍ജിയുണ്ടായി. കത്ത് ഒട്ടിക്കാനുപയോഗിച്ചിരിക്കുന്ന പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കത്ത് സ്പര്‍ശിച്ചവര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.

You've Got Mail: Greece Universities Receive 'Poisoned' Envelopes with 'Islamic Content' from India

ആഭ്യന്തര സുരക്ഷ കാര്യാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പോലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഏഴുപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടാണ് കത്ത് ലഭിച്ചത്. ചില കത്തുകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പോലീസ് പിടിച്ചെടുത്തു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Athens: Envelopes mailed from India to a dozen Greek universities prompted an anti-terrorism investigation on Thursday after tests found an industrial irritant that triggered an allergic reaction in members of staff.

Keywords: World, Terrorism, ISIS


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?