വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്ത് എന്‍ സി പി എം പി; വീഡിയോ തരംഗമാകുന്നു


ന്യൂഡെല്‍ഹി: (www.kvartha.com 07.01.2019) വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തംചെയ്ത് എന്‍ സി പി എം പി. മഹാരാഷ്ട്രയിലെ ബാന്ദ്ര ലോക്‌സഭയില്‍നിന്നുള്ള എംപി മധൂക്കര്‍ കുക്‌ഡെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. ബാന്ദ്രയിലെ ഒരു സ്‌കൂളിലെ പരിപാടിക്കിടയിലാണ് സംഭവം.

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായെത്തിയ ചിത്രം സിംമ്പയിലെ അങ്ക് മാരെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് 60കാരനായ മധൂക്കര്‍ ചുവടുവച്ചത്. പാട്ടിനൊപ്പം രസകരമായ ചുവടുകള്‍ വച്ച് തനത് ശൈലിയില്‍ വളരെ ഊര്‍ജ്ജസ്വലനായാണ് മധൂക്കര്‍ നൃത്തം ചെയ്യുന്നത്.

NCP MP Madhukar Kukde shakes a leg with girl students during school function in Bhandara, New Delhi, News, Politics, Social Network, Video, Dance, NCP, National

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. മധൂക്കറിന്റെ ഡാന്‍സ് കണ്ട് കുട്ടികള്‍ ആര്‍ത്തുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NCP MP Madhukar Kukde shakes a leg with girl students during school function in Bhandara, New Delhi, News, Politics, Social Network, Video, Dance, NCP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?