കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തി; റഫേല്‍ കരാര്‍ സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടന്നുവോ?

ഗോവ: (www.kvartha.com 29.01.2019)  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച മിനിട്ടുകളോളം നീണ്ടുനിന്നു. ഗോവന്‍ നിയമസഭയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

നേരത്തെ ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള റഫേല്‍ കരാറില്‍ നടന്ന അഴിമതിയിലെ നിര്‍ണായക വിവരങ്ങള്‍ പരീക്കറുടെ കൈവശമുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച എന്നുള്ളത് ശ്രദ്ധേയമാണ്. എന്നാല്‍ കൂടിക്കാഴ്ചയിലെ ചര്‍ച്ചാ വിഷയം വ്യക്തമല്ല. റഫേല്‍ കരാര്‍ സംബന്ധിച്ച എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ ഉണ്ടായോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. എന്നാല്‍ സൗഹൃദ സന്ദര്‍ശനമാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളും ഗോവന്‍ കോണ്‍ഗ്രസ് ഘടകവും നല്‍കുന്ന സൂചന.

Rahul Gandhi Meets Manohar Parrikar, Day After "Rafale Secrets" Attack, Rahul Gandhi, Goa, Meeting, Chief Minister, Visit, Congress, Allegation, Politics, BJP, Corruption, Business, Technology, Flight, National.

റഫേല്‍ കരാറില്‍ അഴിമതി നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ മനോഹര്‍ പരീക്കറുടെ കൈവശമുണ്ടെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ഓഡിയോ ടേപ്പില്‍ കേസ് എടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ടേപ്പില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ സത്യമാണെന്നാണ് ഇത് തെളിയിക്കുന്നത്. റഫേല്‍ കരാര്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പരീക്കറുടെ കൈവശമുള്ളത് കൊണ്ടാണ് അദ്ദേഹത്തിന് മോഡിയേക്കാള്‍ അധികാരം ലഭിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയാണ് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi Meets Manohar Parrikar, Day After "Rafale Secrets" Attack, Rahul Gandhi, Goa, Meeting, Chief Minister, Visit, Congress, Allegation, Politics, BJP, Corruption, Business, Technology, Flight, National.








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?