മരണാനന്തര ആനുകൂല്യങ്ങള്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ തന്നെ നല്‍കുംവിധം മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റാ ക്ലെയിം അവതരിപ്പിച്ചു

കൊച്ചി: (www.kvartha.com 19.01.2019) ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്‌സ്‌ ലൈഫ് ഇന്‍ഷുറന്‍സ് ഒരു ദിവസത്തിനകം തന്നെ 50 ലക്ഷം രൂപ വരെയുള്ള മരണാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്ന ഇന്‍സ്റ്റാ ക്ലെയിം അവതരിപ്പിച്ചു. ആവശ്യമായ ഏറ്റവും കുറഞ്ഞ രേഖകള്‍ ലഭിച്ചാലാണ് ഇതു നല്‍കുക.

പോളിസി കാലാവധി മൂന്നു തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഏറെയായിരിക്കുകയും തുടര്‍ന്ന് മറ്റെന്തെങ്കിലും പരിശോധനകള്‍ ആവശ്യമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഇന്‍സ്റ്റാ ക്ലെയിമിന് അര്‍ഹതയുണ്ടായിരിക്കുക.
Max Life insurance Insta Claim Introduced, Kochi, News, Business, Insurance, Report, Kerala.

വ്യക്തിഗത മരണാനന്തര ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ 97.81 ശതമാനത്തില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെടുത്തല്‍ നടത്തി 98.26 ശതമാനത്തിലെത്തിയതായി ഐ.ആര്‍.ഡി.എ. പുറത്തിറക്കിയ 201718 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിപോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷവും തുടര്‍ച്ചയായി ശക്തമായ ക്ലെയിം പരിഹാര നിരക്കാണ് ഇതു വഴി കമ്പനി നിലനിര്‍ത്തിയിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10,332 വ്യക്തിഗത ഡെത്ത് ക്ലെയിമുകളാണ് ലഭിച്ചത്. ഇതില്‍ 353 കോടി രൂപ വരുന്ന 10,152 ക്ലെയിമുകള്‍ നല്‍കുകയുണ്ടായി.

മെഡിക്കല്‍ വിവരങ്ങളില്ലാത്തതിന്റെ പേരില്‍ 178 അപേക്ഷകള്‍ മാത്രമാണ് പ്രാഥമികമായി നിരസിച്ചിട്ടുള്ളത്. രണ്ടെണ്ണത്തില്‍ വിലയിരുത്തലുകള്‍ തുടരുകയാണ്. ഐ.ആര്‍.ഡി.എ.യുടെ വാര്‍ഷിക റിപോര്‍ട്ടു പ്രകാരം 2014 സാമ്പത്തിക വര്‍ഷത്തില്‍ 93.86, 2015 സാമ്പത്തിക വര്‍ഷത്തില്‍ 96.03, 2016 സാമ്പത്തിക വര്‍ഷത്തില്‍ 96.95, 2017 സാമ്പത്തിക വര്‍ഷത്തില്‍ 97.81, 2018 സാമ്പത്തിക വര്‍ഷത്തില്‍ 98.26 എന്നിങ്ങനെയാണ് ക്ലെയിമുകള്‍ കൊടുത്തു തീര്‍ത്ത നിരക്ക്.

ഈ നീക്കം വഴി 50 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ ഒരു ദിവസത്തിനകം തീര്‍പ്പാക്കുന്നതിനു പുറമെ ഓരോ ക്ലെയിമിനും ഒരു ഡെഡിക്കേറ്റഡ് ക്ലെയിം ഓഫീസറെ നിയോഗിക്കുമെന്നും ഇതേക്കുറിച്ച് പ്രതികരിക്കവെ മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് ഡയറക്ടറും സി.ഒ.ഒ.യുമായ മാണിക് നാങ്കിയ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Max Life insurance Insta Claim Introduced, Kochi, News, Business, Insurance, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?