പണം ആവശ്യപ്പെട്ട് നാലംഗ സംഘം മരവ്യാപാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വായില്‍ തുണി തിരുകി മര്‍ദിച്ചതായി പരാതി

കുമ്പള: (www.kasargodvartha.com 30.01.2019) പണം ആവശ്യപ്പെട്ട് നാലംഗ സംഘം മരവ്യാപാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വായില്‍ തുണി തിരുകി മര്‍ദിച്ചതായി പരാതി. പേരാല്‍ നീരോളിയിലെ മുഹമ്മദിനാണ് (48) മര്‍ദനമേറ്റത്. പരിക്കേറ്റ മുഹമ്മദിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

മരം ആവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം കൂട്ടിക്കൊണ്ടുപോവുകയും അതിനിടെ സംഘത്തിലെ ഒരാള്‍ മരക്കഷ്ണം കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് പരാതിപ്പെട്ടു. ബഹളം വെച്ചപ്പോള്‍ വായില്‍ തുണി തിരുകി മര്‍ദിക്കുകയും ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Assault, House, cash, Crime, Top-Headlines, Merchant assaulted by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?