ഇടത് സര്‍ക്കാറിനെതിരെ യു.ഡി.എഫ് സംഗമത്തില്‍ പ്രതിഷേധമിരമ്പി
കാസര്‍കോട് (www.evisionnews.co): പ്രളയാനന്തര ഭരണ സ്തംഭനത്തിനെതിരെയും, ഇടതു സര്‍ക്കാറിന്റെ വിശ്വാസികളോടുള്ള വഞ്ചനയെ തുറന്ന് കാണിച്ചും, സംസ്ഥാനത്തെ ക്രമസമാധാനതകര്‍ച്ചക്കെതിരെ ശക്തമായ താക്കീത് നല്‍കിയും യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമമായി ജില്ലാ ലൈസണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്ത് നടത്തിയ സംഗമത്തില്‍ പ്രതിഷേധമിരമ്പി. സ്ത്രീകളടക്കം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ സംഗമം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍ അദ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.ഗോവിദ്ധന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഹരീഷ് ബി നമ്പ്യാര്‍, കല്ലട്ര മാഹിന്‍ ഹാജി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, വി.കമ്മാരന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment