മഹാത്മാ ബഡ്സ് സ്‌കൂളിന് ദുബൈ കെ.എം.സി.സി വക കുഴല്‍ കിണര്‍


കാസര്‍കോട് (www.evisionnews.co): പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മഹാത്മാ ബഡ്സ് സ്‌കൂളിലേക്ക് ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി കുഴല്‍കിണര്‍ നിര്‍മിച്ചുനല്‍കി. അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'തീര്‍ത്ഥം' കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഴല്‍ കിണര്‍ നല്‍കിയത്. ഈ വേനലിന്റെ തുടക്കത്തില്‍ തന്നെ സ്‌കൂളില്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം സ്‌കൂള്‍ പി.ടി.എ കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യ രംഗത്ത് സാന്നിധ്യമായ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി പദ്ധതി ഏറ്റെടുക്കുകയായിരുന്നു. 

ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ ഫുട്‌ബോള്‍ സോക്കര്‍ ലീഗില്‍ സമാഹരിക്കുന്ന തുക അദ്ദേഹത്തിന്റെ നാമഥേയത്തില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കുടിവെള്ള വിതരണം, കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങിയ പദ്ധതിക്കായാണ് വിനിയോഗിക്കുന്നതെന്ന് പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കലും ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴ്ചുരും അറിയിച്ചു. 

വിദ്യാര്‍ത്ഥികളുടെയും അധ്യാപക രക്ഷാകര്‍ത്താക്കളും പങ്കെടുത്ത ചടങ്ങില്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കൃഷ്ണന്റെ സാന്നിധ്യത്തില്‍ കുഴല്‍ കിണര്‍ സ്‌കൂളിന് സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡണ്ട് മുസ്തഫ പറപള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഫണ്ട് കൈമാറി. പരിപാടിയില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ട്രഷറര്‍ ഹമീദ് മാങ്ങാട്, മണ്ഡലം കെ.എം.സി.സി സെക്രട്ടറി ആരിഫ് ചെരുമ്പ, വാര്‍ഡ് മെമ്പര്‍ കെ. കുമാരന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ മൊയോലം, ചന്ദ്രാവതി സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?