ശബരിമലയില്‍ ഒരു യുവതി കൂടി ദര്‍ശനം നടത്തി
ശബരിമല: (www.kvartha.com 09.01.2019) ശബരിമലയില്‍ ഒരു യുവതി കൂടി ദര്‍ശനം നടത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ എസ് പി മഞ്ജു (36) ആണ് ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ദര്‍ശനം നടത്തിയത്. ഫേസ്ബുക്ക് വഴി ബുധനാഴ്ച വൈകിട്ട് മഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
''രണ്ടു മണിക്കൂര്‍ സന്നിധാനത്തുണ്ടായിരുന്ന താന്‍ വഴിപാട് കഴിപ്പിച്ച ശേഷമാണ് മടങ്ങിയത്. ആരുടെ ഭാഗത്തു നിന്നും ഒരു എതിര്‍പ്പുമുണ്ടായില്ല''മഞ്ജു പറഞ്ഞു. കനകദുര്‍ഗ, ബിന്ദു അമ്മിണി, ശ്രീലങ്കന്‍ സ്വദേശിനി ശശികല എന്നിവര്‍ക്കു പിന്നാലെ ശബരിമലയിലെത്തുന്ന യുവതിയാണ് മഞ്ജു. നേരത്തെ മലകയറാന്‍ എത്തിയ ഇവരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പിന്നാലെ ഇവരുടെ വീടിനുനേരെ ആക്രമണവും നടന്നു. ദര്‍ശനം നടത്തിയ കാര്യം അറിയച്ചതിന് പിന്നാലെ ഇവരുടെ വീടിന് സുരക്ഷ ശക്തമാക്കി.
പുലര്‍ച്ചെ നാല് മണിയോടെയാണ് പമ്പയിലെത്തിയത്. പോലീസ് സംരക്ഷണം തേടിയിരുന്നില്ല. രാവിലെ 7.30ന് ദര്‍ശനം നടത്തി. അയ്യപ്പഭക്തരും, അയ്യപ്പ സേവാസംഘവും എല്ലാ സഹായങ്ങളും ചെയ്തു. മഞ്ജു പറഞ്ഞു. എന്നാല്‍ ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് പി ബാലന്‍ അറിയിച്ചു.
തിരിച്ചറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നതെന്ന് പറയുന്നു. കറുത്ത സാരി അണിഞ്ഞ് മുടി നരപ്പിച്ചിരുന്നു. വലിയ വട്ടക്കണ്ണടയുമുണ്ടായിരുന്നു. എന്നാല്‍ തലമുടി നരപ്പിച്ചതല്ലെന്നും ഭസ്മം തേച്ചതാണെന്നുമാണ് മഞ്ജുവിന്റെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sabarimala, Sabarimala Temple, Woman, Kerala, News, Pathanamthitta, Trending, A young woman went to Sabarimala

Powered by Info News For You

Comments
Post a Comment