വൈദ്യുതി കമ്പികള്‍ കടന്നു പോകുന്നത് റോഡരികിലെ വന്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ; അപകടം മുന്നില്‍കണ്ട് നഗരവാസികള്‍, അധികൃതര്‍ക്ക് മൗനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.12.2018) നഗരത്തിലെ വൈദ്യുതി കമ്പികള്‍ മിക്കതും കടന്നു പോകുന്നത് റോഡരികിലെ വന്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ. ഇത് ഏത് നിമിഷവും അപകടങ്ങള്‍ക്കിടയാക്കുമെന്ന് നഗരവാസികള്‍ക്ക് ആശങ്ക. നഗരത്തിലെ മെട്രോ ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി കമ്പികളാണ് മരശിഖരങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്നത്. മഴ വരുമ്പോഴും കാറ്റടിക്കുമ്പോഴും ഇതില്‍ നിന്നും തീപ്പൊരു ചിതറുകയും ഭീതി ഉണര്‍ത്തുകയും ചെയ്യുന്നു. മാത്രവുമല്ല കാറ്റടിക്കുമ്പോള്‍ വൈദ്യുതി കമ്പികള്‍ ശിഖിരങ്ങളില്‍ കുടുങ്ങി വൈദ്യുത തടസ്സം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

നഗരത്തില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ഏതാണ്ട് 99 ശതമാനവും പൂര്‍ത്തീകരിച്ച് കഴിഞ്ഞു. എട്ടു വര്‍ഷം മുമ്പ് ആരംഭിച്ച ഭൂഗര്‍ഭ വൈദ്യുതി പദ്ധതി പക്ഷെ ഇതുവരെയും യാഥാര്‍ത്ഥ്യമായില്ല. കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചെങ്കിലും പലയിടങ്ങളിലും തകരാര്‍ സംഭവിച്ചതാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വൈകുന്നത്. ഭൂമിക്കടിയിലുള്ള കേബിളിലെ തകരാര്‍ കണ്ടെത്താന്‍ ഫാള്‍ട്ട് ലൊക്കേറ്റ് മെഷിന്‍ ഉപയോഗിച്ചുള്ള പരിശോധന കഴിഞ്ഞ ദിവസം ഭാഗീകമായി നടന്നു കഴിഞ്ഞു. വാഹന ഗതാഗതം ഇല്ലാത്ത തിരക്കൊഴിഞ്ഞ സമയത്ത് മാത്രമേ ഈ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.

വാഹന ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്റെ സഹകരണം തേടിയെങ്കിലും പോലീസ് സഹകരിച്ചില്ലത്രെ. മാത്രവുമല്ല ഭൂഗര്‍ഭ ലൈന്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലുമായി സഹകരിച്ച് പരിശോധന നടത്താന്‍ ബിഎസ്എന്‍എലും സമ്മതം പ്രകടിപ്പിച്ചിട്ടില്ലത്രെ. അതുകൊണ്ട് തന്നെയാണ് നഗരഹൃദയത്തിലൂടെ മരകൊമ്പുകള്‍ക്കിടയിലൂടെ അപകടകരമാം വിധം വൈദ്യുതി കമ്പി കടന്നു പോകാന്‍ ഇടയാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Road, Electricity, Electric line touches tree; accident threat in Kanhangad Town
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?