കാല്‍പന്തുകളിയുടെ ആവേശ പോരാട്ടങ്ങളുമായി മലബാറിന്റെ മണ്ണില്‍ ദേശീയ പോലീസ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വരുന്നു
മലപ്പുറം:(www.kvartha.com 28/01/2019) കാല്‍പ്പന്തുകളിയുടെ ആരവങ്ങളടങ്ങാത്ത മലബാറിന്റെ മണ്ണില്‍ ദേശീയ പോലീസ് ഫുട്ബാള്‍ ടൂര്‍ണമെന്റായ ബി എന്‍ മല്ലിക് ചാമ്പ്യന്‍ഷിപ്പിന്റെ അറുപത്തിയേഴാം പതിപ്പിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ക്ലാരി, നിലമ്പൂര്‍, മലപ്പുറം സ്‌റ്റേഡിയങ്ങള്‍ വേദികളാവും.
പാണ്ടിക്കാട് ഐ ആര്‍ ബി എന്‍ ഗ്രൗണ്ടില്‍ 28ന് രാവിലെ 6.30 ന് സിഐഎസ്എഫും ആര്‍ പി എഫും തമ്മിലും ക്ലാരി ആര്‍ ആര്‍ എഫ് ഗ്രൗണ്ടില്‍ മിസോറം പോലിസും രാജസ്ഥാന്‍ പോലിസും തമ്മിലും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. 8.30ന് ജമ്മു കശ്മീറും ത്രിപുരയും തമ്മിലും ആസാം റൈഫിള്‍സും മധ്യപ്രദേശ് പോലിസും മത്സരിക്കും. വൈകുന്നേരം നാലിന് മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങും നടക്കും.
ചടങ്ങില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് മുഖ്യാതിഥിയാവും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി അനില്‍കാന്ത്, (ചെയര്‍മാന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി), തൃശ്ശൂര്‍ റേഞ്ച് ഐജി കെ അജിത്കുമാര്‍, ഡിഐജി എ പി ബറ്റാലിയന്‍ പി പ്രകാശ്, വിവിധ ജില്ലാ പോലീസ് മേധാവികള്‍, കമാണ്ടന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഏഴിന് ആതിഥേയരായ കേരള പോലീസും സിക്കിം പോലീസും തമ്മില്‍ പോരാട്ടം നടക്കും. അതേസമയം തന്നെ പാണ്ടിക്കാട് ഗോവയും ഹരിയാനയും തമ്മിലും ഒമ്പത് മണിക്ക് മലപ്പുറത്ത് മഹാരാഷ്ട്ര പോലീസ് - യുപി, പാണ്ടിക്കാട് തമിഴ്‌നാട് - പോണ്ടിച്ചേരി, ക്ലാരിയില്‍ ലക്ഷദ്വീപും ജാര്‍ഖണ്ഡും തമ്മിലും മത്സരങ്ങള്‍ നടക്കും.
സംസ്ഥാനം നാലാം തവണയാണ് പോലീസ് ഫുട്‌ബോളിന് വേദിയാവുന്നത്. ക്ലാരി, പാണ്ടിക്കാട്, മലപ്പുറം എന്നീ ഗ്രൗണ്ടുകളില്‍ ഫഌ്‌ലൈറ്റ് സംവിധാനത്തില്‍ മത്സരങ്ങള്‍ നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Football, Police, Inauguration, Sports,National Police football will be started on Tuesday in Malappuram

Powered by Info News For You

Comments
Post a Comment