പശു മോഷണം; യുവാവ് അറസ്റ്റില്‍, കൂട്ടാളികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം
ബദിയടുക്ക: (www.kasargodvartha.com 20.01.2019) പശുവിനെ മോഷ്ടിച്ചു കടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗാളിമുഖ സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ മുഹമ്മദ് സമ്പത്തിനെ (34)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കടമ്പള ചിമ്മിനിയടുക്കയിലെ ഉമ്മാലിയുമ്മ, ഏണിയാര്‍പ്പിലെ ഭാസ്‌കരന്‍ എന്നിവരുടെ വീട്ടിലെ രണ്ടു പശുക്കളെ കടത്തിയ കേസില്‍ പ്രതിയാണ് സമ്പത്ത്. രണ്ടു പേര്‍ കൂടി സംഘത്തിലുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
രണ്ടു പശുക്കളെയും പോലീസ് സമ്പത്തിന്റെ ബന്ധുവീട്ടില്‍ നിന്നും കണ്ടെടുത്തു. നേരത്തെ പശുവിനെ വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരു വ്യാപാരി ഉമ്മാലിയുമ്മയെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് പറയാമെന്നായിരുന്നു ഉമ്മാലിയുമ്മ മറുപടി നല്‍കിയത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇതേ പശുവിനെ ഉളിയത്തടുക്ക ഭാഗത്തേക്ക് ടെമ്പോയില്‍ കൊണ്ടുപോകുന്നത് ഈ വ്യാപാരി ശ്രദ്ധയില്‍പെട്ടതോടെ ഉമ്മാലിയുമ്മയോട് കാര്യം അന്വേഷിക്കുകയായിരുന്നു. ഇതോടെ പശുവിനെ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടെയാണ് പൊവ്വലിലെ സമ്പത്തിന്റെ ബന്ധുവീട്ടില്‍ രണ്ടു പശുക്കളെ കണ്ടെത്തിയത്. സമ്പത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്ന് വ്യക്തമാക്കി. ഇതോടെ ഇയാളെ പോലീസ് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ സമ്പത്ത് നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് അറിഞ്ഞതോടെ പോലീസിന് സംശയം തോന്നുകയും വീണ്ടും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് മോഷണം നടത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചത്.
ഏണിയാര്‍പ്പ്, കടമ്പള, ചിമ്മിനിയടുക്ക, തലപ്പനാജെ, നീര്‍ച്ചാല്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് നിരവധി പശുക്കള്‍ മോഷണം പോയതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Investigation, arrest, Top-Headlines, Badiyadukka, Cattle trafficking; One arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment