സി.ബി.ഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി: അലോക് വര്‍മ്മ വീണ്ടും സി.ബി.ഐ തലപ്പത്ത്



(www.evisionnews.co) സിബിഐ മേധാവി സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത് നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ ഉന്നതതല സമിതിയുടെ അനുമതി നിര്‍ബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

അതേസമയം, നയപരമായ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ അലോക് വര്‍മ്മയ്ക്ക് അനുമതിയില്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതലസമിതിക്കാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനും നീക്കുന്നതിനുമുള്ള അധികാരമുള്ളത്. ഒരാഴ്ചയ്ക്കകം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2019 ജനുവരി 31 വരെയാണ് സിബിഐ മേധാവി സ്ഥാനത്ത് അലോക് വര്‍മയുടെ കാലാവധി.

2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച്ച ചീഫ് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗളാണ് വിധി പ്രസ്താവിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?