പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സൗന്ദര്യവുമായി കൂട്ടിയിണക്കി ബി ജെ പി മന്ത്രി; സൗന്ദര്യമുണ്ടെന്ന് കരുതി വോട്ട് നേടാന്‍ കഴിയില്ല

പാറ്റ്‌ന: (www.kvartha.com 25.01.2019) ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച സോണിയ ഗാന്ധിയുടെ മകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വാദ്രയുടെ രാഷ്ട്രീയ പ്രവേശനത്തെ സൗന്ദര്യവുമായി കൂട്ടിയിണക്കി ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ജാ രംഗത്ത്. പ്രിയങ്ക ഗാന്ധിക്ക് നല്ല ഭംഗിയുള്ള മുഖമുണ്ടായിരിക്കും, പക്ഷേ അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇന്ന് വരെ ഒരു നേട്ടവും കൈവരിക്കാനായിട്ടില്ലെന്നാണ് മന്ത്രിയുടെ പരാമര്‍ശം. അതേസമയം മന്ത്രിയുടെ പരാമര്‍ശം വിവാദമായിട്ടുണ്ട്.

എന്നാല്‍ സൗന്ദര്യമുള്ള മുഖത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് നേടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതിനെല്ലാം ഉപരി അവര്‍ ഭൂമി തട്ടിപ്പ് കേസിലും അഴിമതിക്കേസിലും പ്രതിയായ റോബേര്‍ട്ട് വാദ്രയുടെ ഭാര്യയാണ്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു നേട്ടവും കൈവരിക്കാനാവില്ലെന്നും വിനോദ് നാരായണ്‍ പറയുന്നു. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്റെ രണ്ടാം ദിവസമാണ് വിവാദ പരാമര്‍ശവുമായി ബിഹാര്‍ മന്ത്രി രംഗത്തെത്തിയത്.

Pretty face, no other talent: Bihar minister's remark about Priyanka Gandhi, Patna, News, Politics, Minister, BJP, Congress, Controversy, National.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിയെയും നരേന്ദ്ര മോഡിയെയും നേരിടാനാണ് പ്രിയങ്ക ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കിയത്. പ്രിയങ്കയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയാണ് നിയമിച്ചത്.

പ്രിയങ്ക ആദ്യമായാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയില്‍ എത്തുന്നത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള പ്രിയങ്ക മടങ്ങിയെത്തിയ ശേഷം ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. പ്രധാനമന്ത്രി മോഡിയുടെ വാരണാസി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ കിഴക്കന്‍ യു.പിയില്‍ ആണെന്നതു തന്നെ പ്രിയങ്കയുടെ ഭാരിച്ച ഉത്തരവാദിത്വം വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pretty face, no other talent: Bihar minister's remark about Priyanka Gandhi, Patna, News, Politics, Minister, BJP, Congress, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?