പരിസ്ഥിതി സംരക്ഷണം; മുളക്ക് പ്രിയമേറുന്നു
ഹരിപ്പാട്: (www.kvartha.com 04.01.2019) പ്രകൃതി നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയെന്നോണം മുളക്ക് പ്രിയമേറുന്നു. പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുള. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തുവിടാന്‍ ശേഷിയുള്ള മുള നമ്മുടെ അതിര്‍ത്തി നിര്‍ണയത്തിലും, പുരനിര്‍മാണത്തിലും, ആഹാരകാര്യത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
അയല്‍വാസികളുടെ വേലിത്തര്‍ക്കത്തിന് മുന്‍കാലങ്ങളില്‍ മുളവേലികള്‍ പരിഹാരമാര്‍ഗമായിരുന്നു. ഓലകൊണ്ടും പുല്ലുകൊണ്ടുമുള്ള പുര്‍നിര്‍മാണത്തിന് താങ്ങായി നിന്നതും മുളതന്നെ ആയിരുന്നു. മുളയരി പ്രധാന ആഹാരവും. മാത്രമല്ല കാര്‍ഷികോപകരണങ്ങള്‍, പണിയായുധങ്ങള്‍, അളവുപാത്രങ്ങള്‍, കുട്ട, വട്ടി, മുറങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുള പണ്ടുമുതലേ നാം ഉപയോഗിച്ചു വന്നിരുന്നു. എന്നാല്‍ ഇന്ന്് ഇത്തരം വസ്തുക്കളില്‍ പലതും പ്ലാസ്റ്റിക്കിലാണ് നിര്‍മിക്കുന്നത്. ഫലമോ, ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും.
കെട്ടിടനിര്‍മാണത്തിന് കോണ്‍ക്രീറ്റിങ് സമയത്ത് താങ്ങുകാലുകളായും, പന്തല്‍, ചായ്പ്പ്, തൊഴുത്ത്, വള്ളം ഊന്നുന്നതിനുള്ള കഴുക്കോലായും ഉപയോഗിക്കുന്നു. വാഴകൃഷിക്ക് കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുളങ്കാലുകള്‍ അനിവാര്യമാണ്. ചിലതരം മത്സ്യബന്ധനോപകരണങ്ങളും കോഴിക്കൂടുമെല്ലാം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മുള കാര്‍ഷിക കേരളത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണിന്നും. ഓടക്കുഴലുണ്ടാക്കാനും, മാറാല തട്ടുന്ന ചൂലുണ്ടാക്കുന്നതും ചിലയിനം മുളകൊണ്ടു തന്നെ.
പോലീസുകാരുടെ ലാത്തിയുംമുളയാണ്. മുളയുടെ തളിരും കൂമ്പും ഭക്ഷണാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നവരുമുണ്ട്. മുളങ്കൂമ്പും തളിരും കേരളത്തില്‍ ചിലരെങ്കിലും ഭക്ഷണത്തിനായി എടുക്കുന്നുണ്ടെങ്കിലും പായസമുണ്ടാക്കാനുള്ള മുളയരിയാണ് നമ്മളില്‍ പലര്‍ക്കും ഏറെ പരിചയമുള്ള മുളവിഭവം.
എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. പ്ലാസ്റ്റികില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും പ്രകൃതിയില്‍ അലിഞ്ഞുചേരുന്ന വസ്തുവായതിനാല്‍ പരിസ്ഥിതി സൗഹൃദ വസ്തുവായി മുളയെ കണക്കാക്കുന്നു.
കടലാസ് നിര്‍മാണത്തിന് മുള, വസ്ത്രനിര്‍മാണത്തിന് മുളനാര്, എന്തെല്ലാം വസ്തുക്കള്‍ പ്ലാസ്റ്റിക്കിന് പകരം മുളകൊണ്ട് നിര്‍മിക്കാമെന്ന് അനുദിനം ശാസ്ത്രലോകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ഇത്തരം പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പട്ടിക അനുദിനം വിപുലമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഇവയ്ക്ക് പ്രിയവും വര്‍ധിച്ചു വരികയുമാണ്. മണ്ണൊലിപ്പ്, കരയിടിച്ചില്‍ എന്നിവ തടയുന്നതിന് പുഴയോരങ്ങളിലും, തോടുകളുടെ തീരത്തും മറ്റ് ജലപ്രവാഹങ്ങള്‍ ഉണ്ടാകാനിടയുള്ള ഇടങ്ങളിലുമാണ് സാധാരണയായി മുളകള്‍ നട്ടുപിടിപ്പിക്കുന്നത്.
ബാംബൂസ്, ഡെന്‍ഡ്രോക് കലാമസ്, ഓകല്‍ഡ്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ് കേരളത്തില്‍ കൃഷിചെയ്യുന്നത്. പ്രകൃതിയോടിണങ്ങുന്നു എന്നതിലപ്പുറം കാഴ്ച്ചയ്ക്കും ഇവ മോശമല്ല എന്നതും പ്രചാരത്തിന് ഒരു കാരണമാണ്. മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മുതല്‍ സൈക്കിള്‍ വരെ നീളുന്നതാണ് ഈ പട്ടിക.
മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല. തീജ്വാല കൊണ്ട് അല്‍പമൊന്ന് കരിച്ചാല്‍ ബ്രൗണ്‍ മുതല്‍ കറുപ്പു വരെയുള്ള നിറങ്ങളുടെ ഒരു ശ്രേണി തന്നെ മുളന്തണ്ടില്‍ വിരിയും. ഈ തന്ത്രം ഉപയോഗിച്ച് ആകര്‍ഷകമായ പല ഡിസൈനുകളും ഇത്തരം കൗതുകവസ്തുക്കളില്‍ രൂപപ്പെടുത്താന്‍ സാധിക്കും.
വള, മാല, കമ്മല്‍, ബ്രേസ് ലെറ്റ് മുള കൊണ്ടുള്ള ഇത്തരം ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാണ്. ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളാണ് പ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുക എന്ന് നാം തിരിച്ചറിഞ്ഞു വരുന്നതേയുള്ളു.

കാടിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുളങ്കൂട്ടങ്ങള്‍ക്ക്് വലിയൊരു പങ്കുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ചൂടില്‍നിന്നുള്ള സംരക്ഷണവും മുളങ്കൂട്ടങ്ങള്‍ നല്‍കുന്നു. ജീവിതത്തിലൊരിക്കല്‍ മാത്രമാണ് മുള പൂക്കുക. പൂത്ത് അരിയായി കഴിഞ്ഞാല്‍ മുളങ്കൂട്ടം നശിക്കാനാരംഭിക്കും. ഇതിനിടയില്‍ താഴെ വീഴുന്ന മുളയരികള്‍ തുണിയോ ഷീറ്റോ ഉപയോഗിച്ച് ശേഖരിച്ചാണ് മുളയരി വിപണിയില്‍ എത്തിക്കുന്നത്.
പരിസ്ഥിതിയെ കാര്‍ന്നു തിന്നുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായും കെട്ടിടനിര്‍മാണം മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് ഈ വലിയ പുല്‍ച്ചെടിയുടെ പ്രാധാന്യം . പ്രകൃതിയുടെ നിലനില്‍പ്പിന് പ്രധാനഘടകമായ മുളയെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Do you know that 4 keys of Health and Environmental Protection Bamboo, News, Lifestyle & Fashion, Environmental problems, Health, Health & Fitness, Food, Kerala.

Powered by Info News For You

Comments
Post a Comment