ബൈക്കില്‍ കടത്തുകയായിരുന്ന അരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള (www.evisionnews.co): ബൈക്കില്‍ കടത്തുകയായിരുന്ന അരകിലോ കഞ്ചാവുമായി ഷിറിയ സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഷിറിയ അഷ്റഫ് മന്‍സിലിലെ മുഹമ്മദ് ഇഖ്ബാല്‍(26)ആണ് അറസ്റ്റിലായത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. ഒരുമാസം മുമ്പ് എക്സൈസ് സംഘത്തെ കണ്ട് ഇഖ്ബാല്‍ നൂറ് ഗ്രാം കഞ്ചാവും മയക്ക് ഗുളികയും വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടിരുന്നു. ഈകേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടെയാണ് കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മുട്ടത്ത് വെച്ച് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്ന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, ജേക്കബ്, എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സുധീഷ്, ലിജു, ശരത്, ദിപിന്‍, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?