രണ്ടു ലോറികള്‍ക്കിടയില്‍പെട്ട്ബൈ ക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
കാസര്‍കോട് (www.evisionnews.co): ലോറികള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി ഉമറുല്‍ ഫാറൂഖ് (40) ആണ് മരിച്ചത്. തെക്കില്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 12മണിയോടെയാണ് അപകടം. ഉമറുല്‍ ഫാറൂഖ് ഓടിച്ച ബൈക്ക് ഒരു ലോറിക്ക് മുന്നിലായിരുന്നു. ഇതിനിടയില്‍ പിറകിലൂടെ വന്ന മറ്റൊരു ലോറി ബൈക്കിലിടിക്കുകയും രണ്ടു ലോറിക്കുമിടയില്‍പെട്ട് ഫാറൂഖ് ഞെരിഞ്ഞമര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ വി.പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രണ്ടുലോറികളും കസ്റ്റഡിയിലെടുത്തു.
Powered by Info News For You

Comments
Post a Comment