ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും: സംഘാടകന്‍ ബി.ജെ.പി എം.എല്‍.എ


ഹാര്‍ദോയ് (യുപി) (www.evisionnews.co): ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ വിതരണം ചെയ്ത ഉച്ചഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തില്‍ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലാണു മദ്യക്കുപ്പിയും കണ്ടെത്തിയത്. ബി.ജെ.പി എം.എല്‍.എ നിതിന്‍ അഗര്‍വാളാണു പരിപാടി നടത്തിയത്. അദ്ദേഹത്തിന്റെ പിതാവും അടുത്തിടെ എസ്.പിയില്‍നിന്ന് ബിജെപിയിലേക്കു കുടിയേറിയ നരേഷ് അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും 'ഉന്നത നേതൃത്വത്തെ' ഇക്കാര്യം അറിയിക്കുമെന്നും ഹാര്‍ദോയിയെ പ്രതിനിധീകരിക്കുന്ന ബിജെപി ലോക്‌സഭാംഗം അന്‍ഷുല്‍ വര്‍മ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അറിയിച്ചു. വലിയതോതിലുള്ള മദ്യവിതരണം നടന്നത് അറിയാതിരുന്നത് എങ്ങനെയെന്ന് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിനോട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?