ഉംറ നിര്‍വഹിക്കാനെത്തിയ മലയാളിയുടെ മൃതദേഹം ആശുപത്രി ബില്ലടക്കാനാളില്ലാതെ ഒന്നര മാസമായി മക്കയിലെ മോര്‍ച്ചറിയില്‍
മക്ക: (www.kvartha.com 30.01.2019) ആശുപത്രി ബില്ലടക്കാനാളില്ലാതെ മലയാളിയുടെ മൃതദേഹം ഒന്നര മാസമായി മക്കയിലെ മോര്‍ച്ചറിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഇസ്മാഈല്‍ കാരയിലി (51) ന്റെ മൃതദേഹമാണ് ഒന്നര മാസമായി മക്ക കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. റിയാദില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയപ്പോഴായിരുന്നു ഇസ്മാഈലിന്റെ മരണം.
ആശുപത്രി രേഖകളില്‍ 2018 ഡിസംബര്‍ ഒമ്പതിന് അഡ്മിറ്റ് ചെയ്തു എന്നും ഏഴ് ദിവസം ഐസിയുവില്‍ ചികിത്സിച്ചു എന്നും 16 നാണ് മരിച്ചതെന്നും വ്യക്തമാക്കുന്നു. പോലീസ് മുഖേന റെഡ്ക്രസന്റ് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് രേഖ. അടുത്ത ബന്ധുക്കള്‍ ആരും സൗദിയില്‍ ഇല്ലാത്തതും സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിനാലും (കാണാനില്ലെന്ന് പ്രഖ്യാപിക്കല്‍) പുറം ലോകം അറിയാന്‍ വൈകുകയായിരുന്നു.
ആശുപത്രി രേഖകളില്‍ 25,000 റിയാലോളം ബില്‍ അടക്കാനുണ്ട്. ഈ ബില്‍ ആരെങ്കിലും ഏറ്റടുത്താല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ട് കൊടുക്കും. സംഭവമറിഞ്ഞ് മക്ക കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കോണ്‍സുലേറ്റിന്റെ സഹായം തേടുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.
Keywords: Kannur native's dead body kept in Mecca King Abdul Azeez hospital mortuary, Mecca, News, World, Gulf, Dead Body, hospital, Death, Treatment, Police, Complaint.

ഗവര്‍ണറേറ്റില്‍ പരാതി നല്‍കാനായിരുന്നു കോണ്‍സുലേറ്റ് നിര്‍ദേശം. അതുപ്രകാരം പരാതി നല്‍കി ഒരാഴ്ച പിന്നിട്ടുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഇത്രയും ഭാരിച്ച തുക എങ്ങനെ കണ്ടെത്തും എന്നറിയില്ലെന്നും കോണ്‍സുലേറ്റിന്റെയും മനുഷ്യസ്‌നേഹികളുടെയും സഹായം ഉണ്ടായാല്‍ ഉടന്‍ മറവ് ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അകന്ന ബന്ധു റിയാദ് ഇന്ത്യന്‍ എംബസിയില്‍ സഹായം തേടിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തിയെന്ന് പരാതിയുണ്ട്. നാട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഇസ്മാഈലിനുള്ളത്.
ഇത്രയും ഭാരിച്ച തുക എങ്ങനെ കണ്ടെത്തും എന്നറിയില്ലെന്നും കോണ്‍സുലേറ്റിന്റെയും മനുഷ്യസ്‌നേഹികളുടെയും സഹായം ഉണ്ടായാല്‍ ഉടന്‍ മറവ് ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അകന്ന ബന്ധു റിയാദ് ഇന്ത്യന്‍ എംബസിയില്‍ സഹായം തേടിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തിയെന്ന് പരാതിയുണ്ട്. നാട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഇസ്മാഈലിനുള്ളത്.
Keywords: Kannur native's dead body kept in Mecca King Abdul Azeez hospital mortuary, Mecca, News, World, Gulf, Dead Body, hospital, Death, Treatment, Police, Complaint.
Powered by Info News For You

Comments
Post a Comment