ഇമാജിന്‍ ദുബൈ! നഗരക്കാഴ്ചകളുടെ വിസ്മയമൊരുക്കി ഇന്ത്യന്‍ യുവാവ്! പ്രചോദനമായത് ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകള്‍

ദുബൈ: (06.01.2019 kvartha.com) ദുബൈ നഗരത്തിന്റെ വിസ്മയക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി ഇന്ത്യക്കാരന്‍ സച്ചിന്‍ രാമദാസ്. 29കാരനായ രാംദാസ് ദുബൈയില്‍  സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഇമാജിന്‍ ദുബൈ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അവരുടെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരുന്നു. പല സമയങ്ങളിലായി പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്.

കോടമഞ്ഞില്‍ മുങ്ങിയ ദുബൈ നഗരത്തിന്റെ ദൃശ്യങ്ങള്‍ മനസിനെ കുളിരണിയിക്കുന്നതാണ്. ദുബൈ ഭരണാധികാരിയും യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകളാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിക്കുന്നതിന് പ്രചോദനമായതെന്ന് രാമദാസ് പറയുന്നു.

Indian in Dubai creates film dedicated to Sheikh Mohammed

 ആഗ്രഹങ്ങളുടെ അതിരാണ് ആകാശമെന്നവര്‍ പറയുന്നു, എന്നാല്‍ ആകാശം ആഗ്രഹങ്ങളുടെ തുടക്കം മാത്രമാ'ണെന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകള്‍.



ദുബൈ നഗരത്തിന്റെ രാത്രി കാഴ്ചകള്‍, നക്ഷത്രങ്ങള്‍ പോലെ പ്രകാശിക്കുന്ന ലൈറ്റുകള്‍, ബുര്‍ജ് ഖലീഫ, ക്രീക്ക്, ഷെയ്ഖ് സായിദ് റോഡ്, ദി ദുബൈ മാള്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ദുബൈ മറീന, ദുബൈ കനാല്‍ എന്നിവയും ദൃശ്യങ്ങളിലുണ്ട്.

മേഘങ്ങള്‍ക്ക് മുകളില്‍ നിന്നും മേഘങ്ങള്‍ക്ക് താഴെ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The stunning time-lapse shows several parts of Dubai engulfed by clouds. Against the backdrop of the night sky, Dubai's city lights shine bright from the Burj Khalifa all the way to the Creek. Other landmarks that can be seen in the film are the Sheikh Zayed Road, The Dubai Mall, Dubai Festival City, Dubai Marina and Dubai Canal. The film is a love-letter to the emirate.

Keywords: Gulf, UAE, Dubai, 







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?