ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനുള്ളതെന്ന് ഉമ്മന്‍ചാണ്ടി
ബെംഗളൂരു: (www.kvartha.com 24.01.2019) താനിപ്പോള്‍ എം എഎല്‍ എ ആയതുകൊണ്ടു തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി.
എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണ് ധാരണയെന്നും കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും അദ്ദഹം മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനുള്ളതാണ് എന്നത് നേരത്തേ തീരുമാനിച്ചത് എന്നും അതില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഹൈക്കമാന്‍ഡിന്റെ ശക്തമായ സമ്മര്‍ദമുണ്ടായാല്‍ മാത്രമേ ഉമ്മന്‍ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങൂ എന്നതാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. നേതൃത്വത്തില്‍നിന്നു സമ്മര്‍ദം ഉയരുമ്പോഴും പാര്‍ട്ടിയിലെ നിര്‍ണായക സ്വാധീനം നഷ്ടമാകും എന്നതും സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നു ചുവടുമാറ്റാന്‍ താല്‍പര്യമില്ലാത്തതുമാണ് ഉമ്മന്‍ചാണ്ടിയെ തടയുന്നത്. ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുപിടിക്കാമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം ആഗ്രഹിക്കുന്ന ഏതു സീറ്റും നല്‍കാന്‍ തയ്യാറാണ് എന്നുമാണ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. സീറ്റ് വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിയെങ്കിലും കോട്ടയത്തു സ്ഥാനാര്‍ഥി നിര്‍ണയം കേരള കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. മുന്‍ എംഎല്‍എമാരും യുവനേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുണ്ട്. രണ്ടാമതൊരു സീറ്റ് പാര്‍ട്ടിക്കു ലഭിച്ചില്ലെങ്കില്‍ കോട്ടയം സീറ്റിന് ജോസഫ് വിഭാഗവും അവകാശം ഉന്നയിച്ചേക്കും.
രാജ്യസഭാ എംപിയാകാന്‍ ജോസ് കെ.മാണി രാജിവച്ചതിനെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന പ്രചാരണങ്ങളെ മറികടക്കാന്‍ പറ്റുന്നയാളാകണം സ്ഥാനാര്‍ഥി എന്നതാണു വെല്ലുവിളി. ജയസാധ്യത പരിഗണിച്ചാല്‍ മോന്‍സ് ജോസഫ് സ്ഥാനാര്‍ഥിയാകുന്നതാണ് ഉചിതമെന്നു കരുതുന്നവരുണ്ട്. പി.ജെ.ജോസഫിന്റെ വിശ്വസ്തനോടു പക്ഷേ മാണിഗ്രൂപ്പിനു താല്‍പര്യമില്ല.
Keywords: No contest to Lok Sabha election; Oommen Chandy, Bangalore, News, Politics, Election, MLA, Congress, Lok Sabha, National.

മോന്‍സ് ജയിച്ചാല്‍ പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തിനു കരുത്തു കൂടും.സീറ്റ് വച്ചുമാറാന്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. ഇതൊഴിവാക്കാന്‍ ജനപിന്തുണയുള്ള ഒരാളെ മാണിഗ്രൂപ്പില്‍നിന്നു കണ്ടെത്തണം. പരിഗണനയിലുള്ള പ്രധാനപേരുകള്‍ തോമസ് ചാഴിക്കാടന്റേതും സ്റ്റീഫന്‍ ജോര്‍ജിന്റേതുമാണ്.
ആദ്യം ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ പരിഗണിച്ചെങ്കിലും എതിപ്പുകള്‍ വന്നതോടെ പിന്മാറി. ജോസ് കെ.മാണി മത്സരരംഗത്തില്ലാത്ത സാഹചര്യത്തിലാണു സീറ്റിനായി ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയത്. കിട്ടില്ലെന്ന് ഉറപ്പായിട്ടും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതു ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്.

പാളയത്തില്‍ പടയൊരുക്കത്തിനുള്ള സാധ്യത തെളിഞ്ഞതോടെയാണ് ഇടുക്കിയുമായൊരു വച്ചുമാറ്റവും കോട്ടയത്തെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമെല്ലാം ചര്‍ച്ചയായത്. ഇടുക്കി വാങ്ങിയാല്‍ ജോസഫ് ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കേണ്ടിവരുമെന്ന ആശങ്കയും മാണിഗ്രൂപ്പിനുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു കെ.എം.മാണിയുടെ നിലപാടിനായിരിക്കും അംഗീകാരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No contest to Lok Sabha election; Oommen Chandy, Bangalore, News, Politics, Election, MLA, Congress, Lok Sabha, National.
Powered by Info News For You

Comments
Post a Comment