കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം: കടകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഏറ്റില്ല, പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന് വ്യാപാരികള്‍

കാസര്‍കോട് (www.evisionnews.co): ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ ബസുകള്‍ നിരത്തിലിറങ്ങിയില്ല. കാസര്‍കോട് നഗരത്തിലും പരിസര ടൗണുകളിലും കടകമ്പോളങ്ങള്‍ അടഞ്ഞുതന്നെ കിടന്നു. കടകള്‍ മുഴുവനും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണം ഉറപ്പുനല്‍കാത്തതിനാല്‍ കടകള്‍ തുറക്കാനായില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ചരക്കുലോറികളും മറ്റു അന്യ സംസ്ഥാന വാഹനങ്ങളും ഓടുന്നുണ്ട്. 

അതേസമയം ജില്ലയില്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഗരവും പ്രശ്‌നബാധിത പ്രശ്‌നങ്ങളും പോലീസ് വലയത്തിലാണ്. വാഹനം തടയുകയോ ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്താല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?