ഉമ്മന്‍ചാണ്ടി മുതല്‍ ഷാഫി പറമ്പില്‍ വരെ: സിറ്റിംഗ് എം.എല്‍.എമാരെ പരിഗണിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരത്ത് ഇത്തവണ സിറ്റിംഗ് എംപി ശശി തരൂരിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയിലെ ധാരണ. ശശി തരൂരിനെ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കോൺഗ്രസ് സഖ്യം അധികാരം പിടിച്ചാൽ തരൂരിനെ പോലെ ഒരാളെ മന്ത്രിസഭയിൽ വേണമെന്ന ഹൈക്കമാൻഡിന്റെ താല്പര്യവും അനുകൂല ഘടകമാണ് . നിലവിൽ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഒരു വെല്ലുവിളിയും ഉയരുന്നില്ല. കഴിഞ്ഞ തവണ കൈവിട്ട് പോയ ആറ്റിങ്ങല്‍ പിടിക്കാന്‍ കരുത്തനായ നേതാവിനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കോന്നി എംഎല്‍എ അഡ്വ. അടൂര്‍ പ്രകാശ് എന്നിവരാണ് പാര്‍ട്ടി ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നത്. ബിന്ദു കൃഷ്ണയ്ക്ക് വനിതാ പ്രാതിനിധ്യമെന്നത് അനുകൂല ഘടകമാണ്. അതേസമയം ഡിസിസി പ്രസിഡന്റിനെ മത്സരിപ്പിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. അടൂര്‍ പ്രകാശ് കോന്നിയുടെ സിറ്റിംഗ് എംഎല്‍എയാണ്. മത്സരിക്കുന്നതിന് ഇതുവരെ അടൂര്‍ പ്രകാശ് സമ്മതം മൂളിയിട്ടില്ല. അതു കൊണ്ട് ആറ്റിങ്ങലില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്. യുവ നേതാക്കള്‍ക്ക് നുറുക്ക് വീഴാനാണ് നിലവിലെ സാധ്യതയെന്നും പ്രതീക്ഷിക്കപ്പെടുന്നു.
മാവേലിക്കര സംവരണ മണ്ഡലമായി പ്രഖ്യാപിക്കുന്നതിന് സാധ്യതയുണ്ട്. അതിനാല്‍ സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷ് തന്നെയായിരിക്കും ഇവിടെ സ്ഥാനാര്‍ത്ഥി. അതേസമയം വീണ്ടും കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കുന്നതിന് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ട്. പുതിയ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പം കൊടിക്കുന്നില്‍ സുരേഷിന് തുണയാകും. സംവരണ മണ്ഡലമല്ലെങ്കില്‍ ഈ സീറ്റില്‍ എം ലിജുവിന് സാധ്യതയുണ്ട്.
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെയാകും മത്സരിക്കും. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രിയാകാന്‍ സാധ്യതയുള്ളതിനാല്‍ കെ സി വേണുഗോപാല്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പത്തനംതിട്ടയില്‍ രണ്ടു ടേം തികച്ച് ആന്റോ ആന്റണിയെ മാറ്റണമെന്നാണ് ഡിസിസി താത്പര്യപ്പെടുന്നത്.
Powered by Info News For You
Comments
Post a Comment