സംഘ്പരിവാര്‍ അക്രമം: കാസര്‍കോട്ട് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം ഇന്ന്

കാസര്‍കോട് (www.evisionnews.co): ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലും വ്യാപകമായി അക്രമണങ്ങള്‍ അഴിച്ചുവിടുകയും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും വീടുകളും തകര്‍ക്കുകയും ചെയ്ത സംഘ്പരിവാര്‍ ക്രിമിനലുകളുടെ നടപടിയില്‍ പ്രതിഷേധിച്ചും അക്രമിസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് നാലുമണിക്ക് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.
Powered by Info News For You
Comments
Post a Comment