ജനറല്‍ ആസ്പത്രിയിലെ പഴയ കെട്ടിടത്തിന് തീപിടിച്ചു

കാസര്‍കോട് (www.evisionnews.co): ജനറല്‍ ആസ്പത്രി കോമ്പൗണ്ടിലെ ഉപയോഗ ശ്യൂനമായ കെട്ടിടത്തിന് തീപിടിച്ചു. ബ്ലഡ് ബാങ്കിന് സമീപത്തെ ഉപയോഗ ശ്യൂനമായ പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകിട്ട് 5.10 മണിയോടെയാണ് സംഭവം. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയും മറ്റും അഗ്‌നിക്കിരയായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കെട്ടിടത്തിന് മുകളില്‍ കൂന്നുകൂടിയ ഉണക്ക ഇലകള്‍ക്ക് തീപിടിച്ചതാണ് കാരണമെന്ന് ഫയര്‍ അധികൃതര്‍ പറഞ്ഞു. 

ജില്ലയില്‍ കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ മറ്റു മൂന്നിടത്തും തീപിടുത്തമുണ്ടായി. അനന്തപുരം, ചെര്‍ക്കള ബംബ്രാണ, കുഞ്ചാര്‍ എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?