അശാസ്ത്രീയ കരിമണല്‍ ഖനനം: ആലപ്പാട് പഞ്ചായത്ത് വിസ്മൃതിയിലേക്ക്; പ്രതിഷേധം ശക്തം
കൊല്ലം:(www.kvartha.com 09/01/2019) മത്സ്യസമ്പത്തു കൊണ്ടും കാര്‍ഷിക സമൃദ്ധി കൊണ്ടും സമ്പന്നമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് പ്രദേശം മാരകവും അശാസ്ത്രീയവുമായ കരിമണല്‍ ഖനനം മൂലം നാശത്തിലേക്ക്. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ ഏര്‍ത്‌സ് ലിമിറ്റഡ് (ഐആര്‍ഇ) നടത്തിവരുന്ന കരിമണല്‍ ഖനനം മൂലം പശ്ചിമതീര ദേശീയജലപാതക്കും കടലിനും ഇടയില്‍ ഉണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ചു നിലനിര്‍ത്തിയിരുന്ന കരിമണല്‍ കുന്നുകളും മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മൂക്കുംപുഴ പാടവും പനക്കടപാടവും വിവിധ കുടിവെള്ള സ്രോതസുകളും ഇതിനകം നഷ്ടമായി.
തീരത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചിരുന്ന ചാകര എന്ന പ്രതിഭാസം തീരത്തിനു നഷ്ടമായി. ഐആര്‍ഇ ഖനനം ചെയ്യുന്ന ഭൂപ്രദേശത്തേക്കു മണല്‍ നിര്‍ബാധം ഒഴുകിയെത്തുന്ന രീതിയില്‍ ഖനനം ഇപ്പോഴും തുടരുന്നു. ഖനനം മൂലം ഈ പ്രദേശം ദേശീയ ജലപാതയേയും ലക്ഷദ്വീപ് കടലിനേയും വേര്‍തിരിക്കുന്ന മണല്‍വരമ്പു മാത്രമായി മാറി.
കരിമണല്‍ ഖനനം തുടങ്ങുന്നതിനു മുമ്പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 20,000 ഹെക്ടര്‍ ഭൂപ്രദേശം കടലായി മാറിയതായി കണക്കാക്കപ്പെടുന്നു. 81.5 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലായി മാറി. കേരളം പോലെ ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു പ്രദേശത്താണ് ഇത്രയധികം ഭൂമി കടലായി മാറിയത്. അയ്യായിരത്തോളം കുടുംബങ്ങള്‍ ഖനനം മൂലം ഭൂരഹിതരാവുകയും മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയും ചെയ്തു.
സംഭവം ചര്‍ച്ചയായതോടെ വ്യപകമായ പ്രതിഷേധമാണ് ഉയരുന്നത്. സേവ് ആലപ്പാട് ക്യാമ്പയിനുകളും സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ചു. ജില്ലാ അടിസ്ഥാനത്തില്‍ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധപരിപാടികള്‍ നടത്താനും സോഷ്യല്‍ മീഡിയകളില്‍ ഗ്രൂപ്പുകള്‍ ആരംഭിച്ച് ശ്രമം നടക്കുന്നുണ്ട്.
പരമ്പരാഗതമായി മത്സ്യമേഖല ഉപജീവന മാര്‍ഗമാക്കിയിരുന്നവര്‍ മറ്റു വിദൂര പ്രദേശങ്ങളിലേക്കു കുടിയേറി പാര്‍ത്ഥതിന്റെ ഫലമായി അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. അതോടൊപ്പം ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതവും തൊഴിലും അപകടകരമായ രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. പരമ്പരാഗത മത്സ്യബന്ധനവും ഇല്ലാതായി. അറബിക്കടലിനും ടി എസ് കനാലിനും ഇടയില്‍ മൂന്നര കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന നിലവിലെ ഖനനമേഖലയില്‍ (വെള്ളനാതുരുത്ത്) കായലും കടലും ഒന്നായി തീര്‍ന്നതു സമീപകാല ദുരന്തമാണ്.
കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയത്തിന്റെ കീഴിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്‌മെന്റ്, ചെന്നൈ നടത്തിയ കേരളതീരുവുമായി ബന്ധപ്പെട്ട കേരള തീരവ്യതിയാന പഠനത്തില്‍ കേരള തീരത്ത് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടതു നിലവിലെ കരിമണല്‍ ഖനന മേഖലയിലാണ്. ഖനനം ചെയ്യുന്ന കമ്പനികള്‍ തന്നെ നിയോഗിച്ച പഠന ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ ഖനനം മൂലം ഈ പഞ്ചായത്തില്‍ പാരിസ്ഥിതി ആഘാതം കണ്ടെത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ നിയോഗിച്ച ടി എം മഹാദേവന്‍ കമ്മിറ്റിയുടെയും പ്രൊഫ. ത്രിവിക്രംജി കമ്മറ്റിയും കേരള യൂണിവേഴ്‌സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. സി എം അരവിന്ദന്റെ പഠന റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണല്‍ ഖനനം ഭൂരൂപ വിന്യാസത്തെയും ദൃഢതയെയും തകര്‍ക്കുമെന്നും തീരത്തിലെയും തീരക്കടലിലെയും ജൈവജാതികളെ ബാധിക്കുമെന്നും തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിനു ഭീകരമായ ജീവിതാഘാതം ഉണ്ടാക്കുമെന്നും പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ മൈനിങ് ലീസ് സ്‌പെഷ്യല്‍ കണ്ടീഷന്‍സ് തുടങ്ങി രാജ്യത്ത് വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നതും പാലിക്കേണ്ടതുമായ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആലപ്പാട് സെന്റ് കനാല്‍. 173 ല്‍ 20 സെന്റ് കനാലും ഇത്രയും ചിറയും തണ്ണീര്‍തടങ്ങളും ഖനനം നടത്തി നശിപ്പിച്ചു. തീരദേശ ഗ്രാമങ്ങളായ ആറാട്ടുപുഴ പഞ്ചായത്തും തൃക്കുന്നപ്പുഴ പഞ്ചായത്തും പുറക്കാടു പഞ്ചായത്തും നശിച്ചുകൊണ്ടിരിക്കയാണ്. ഖനനം ഇനിയും ഈ രീതിയില്‍ തുടര്‍ന്നാല്‍ വരമ്പുപോലെ സ്ഥിതിചെയ്യുന്ന ഏകദേശം 100 കി.മീറ്റര്‍ നീളത്തിലുള്ള കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളും പൂര്‍ണമായും ഇല്ലാതാകും. ഇതോടെ പശ്ചിമതീര ദേശീയജലപാത ഇല്ലാതാവുകയും ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന തീരദേശ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
നിലവില്‍ നടത്തുന്ന ഖനനം ഇനിയും തുടര്‍ന്നാല്‍ ആലപ്പാട് പഞ്ചായത്ത് കേരള ഭൂപടത്തില്‍ നിന്നും പൂര്‍ണമായും ഇല്ലാതാവും. അങ്ങനെ വന്നാല്‍ ടി എസ് കനാലിന് കിഴക്കു ഭാഗത്തുള്ള ഓണാട്ടുകര ഉള്‍പ്പെടെ അപ്പര്‍ കുട്ടനാടു വരെയുള്ള കാര്‍ഷിക ജനവാസ മേഖല കടല്‍ വെള്ളത്തിനടിയിലാകും.
വ്യവസ്ഥാപിതപമായ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഐആര്‍ഇ കരിമണല്‍ ഖനനം നടത്തുന്നത്. തീരദേശ പരിപാലന നിയമത്തിലെ ദൂരപരിധിയും പാലിച്ചിട്ടില്ല. ടി എസ് കനാലില്‍ നിന്നും 25 മീറ്റര്‍ പോലും ദൂരം പാലിക്കാതെയാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും നടക്കുന്നത്. ഐആര്‍ഇ ഇപ്പോള്‍ ഖനനം ചെയ്യുന്ന സ്ഥലത്തെ ആലപ്പാട് വില്ലേജില്‍ റീസര്‍വേ ബ്ലോക്ക് എട്ടില്‍ ഉള്‍പ്പെട്ട നെല്‍ വയലുകള്‍ ഇല്ലാതായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Mining, IRE, #Save_Alappad, Hashtag campaign against IRE mining

Powered by Info News For You

Comments
Post a Comment