പാസ്‌പോര്‍ട്ട് വേണ്ട: ആധാര്‍ മാത്രം മതി: ഇന്ത്യക്കാര്‍ക്ക് രണ്ട് രാജ്യങ്ങളിലേക്ക് പോകാം
ദേശീയം (www.evisionnews.co): പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ളവരും 65വയസിന് മുകളില്‍ പ്രായമുള്ളവരുമായ ഇന്ത്യക്കാര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് മാത്രം കാണിച്ച് രണ്ടു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നേപ്പാള്‍, ഭൂട്ടാന്‍ എന്നി രാജ്യങ്ങളിലേക്കാണ് ഈ സൗജന്യം. എന്നാല്‍ ഈ പ്രായപരിധിയില്‍ വരാത്തവര്‍ക്ക് പതിവുപോലെ പാസ്‌പോര്‍ട്ട് വേണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളില്‍ പോകാന്‍ വിസ ആവശ്യമില്ല.
പതിനഞ്ചിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും മുമ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി പോകാന്‍ കഴിയുമായിരുന്നു. പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ കാര്‍ഡ് എന്നിവ കാണിച്ച് യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ ഈ ലിസ്റ്റില്‍ ആധാര്‍ കൂടി ഉള്‍പ്പെടുത്തി.
പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ നേപ്പാളിലേക്ക് യാത്രനടത്താം. കുടുംബമൊന്നിച്ച് യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും രേഖകള്‍ ആവശ്യമില്ല. മറിച്ച് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് നിശ്ചിത യാത്രരേഖകള്‍ ഉണ്ടായാല്‍ മതി. മറ്റുള്ളവര്‍ക്ക് കുടുംബവുമായുള്ള ബന്ധം തെളിയിക്കുന്ന ഏതെങ്കിലും രേഖ കാണിച്ചാല്‍ യാത്ര ചെയ്യാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment