വാഹനം വില്‍പ്പന നടത്തുന്നവര്‍ നിര്‍ബന്ധമായും ഉടമസ്ഥാവകാശത്തില്‍ മാറ്റംവരുത്തണമെന്ന് ജില്ലാ കളക്ടര്‍; കേസില്‍പെട്ടാല്‍ പരാതിയുമായി എത്തിയാല്‍ നിയമപരമായ സഹായം ലഭിക്കില്ല

കാസര്‍കോട്: (www.kasargodvartha.com 18.01.2019) വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ വാങ്ങുന്ന വ്യക്തിയുടെ പേരിലേക്ക് വാഹനത്തിന്റെ 'രജിസ്ട്രേഷന്‍' കര്‍ശനമായി മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു നിര്‍ദേശിച്ചു. ഇത്തരത്തില്‍ രേഖകളില്‍ മാറ്റംവരുത്താതെ വില്‍പ്പന നടത്തിയവര്‍ വഞ്ചിക്കപ്പെടുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം.

രേഖകകളില്‍ മാറ്റം വരുത്താതെ വില്‍ക്കുന്ന വാഹനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ മണല്‍ക്കടത്ത്, പിടിച്ചുപറി, കള്ളക്കടത്ത് തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ പിടിയിലായി പോലീസ് കേസ് എടുക്കുമ്പോഴാകും വാഹനം വിറ്റയാള്‍ ചതിയില്‍പ്പെട്ട വിവരം അറിയുന്നത്.

രേഖകളില്‍ മാറ്റംവരുത്തിയിട്ടില്ലാത്തതിനാല്‍ മുന്‍ ഉടമയുടെ പേരില്‍തന്നെയാകും വാഹനം. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും യഥാര്‍ത്ഥ ഉടമയുടെ പേരില്‍ പോലീസിന് കേസ് എടുക്കേണ്ടതായി വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനങ്ങള്‍ വിറ്റവര്‍ വരെ കേസില്‍പ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇങ്ങനെ കേസില്‍പ്പെട്ടവര്‍ പരാതിയുമായി എത്തിയാല്‍ നിയമപരമായി ഒരു സഹായവും ചെയ്യാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. രേഖകളില്‍ മാറ്റം വരുത്താതെ വാഹനം വിറ്റിട്ടുള്ളവര്‍ ഉടന്‍തന്നെ മാറ്റണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിരവധിപേര്‍ ചതിയില്‍പ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ് നല്‍കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ഫോം 29, ഫോം 30 പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ച് ഒര്‍ജിനല്‍ ആര്‍സി, ഇന്‍ഷുറന്‍സ്, പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്സ് പേപ്പറുകള്‍ സഹിതം ആര്‍ടിഒയില്‍ സമര്‍പ്പിക്കണം. എന്നാല്‍ മാത്രമേ ഉടമസ്ഥാവകാശം മാറ്റംവരുത്താന്‍ കഴിയൂ. ടാക്സിയായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ടാക്സി പെര്‍മിറ്റിലും മാറ്റംവരുത്തുകയും വേണം. പേര് മാറ്റത്തിന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Must change OC after selling vehicles: Says District collector, Kasaragod, Vehicles, Registration, District Collector, Police, case, news, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?