കാസര്‍കോട്ട് സംഘ്പരിവാര്‍ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെറി പ്രയോഗങ്ങളടങ്ങിയ മുദ്രാവാക്യം വിളിച്ച് കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയ കേസില്‍ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജെ.പി നഗറിലെ രാജേശ്വരിയെ (25)യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ.പി അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന് നടന്ന ബി.ജെ.പി. ഹര്‍ത്താലിനെ അനുകൂലിച്ച് കറന്തക്കാട് നിന്നും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് വരെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെയാണ് രാജേശ്വരി മുഖ്യമന്ത്രിയെ തെറി വിളിച്ചു കൊണ്ടുള്ള മുദ്രാവാക്യം മുഴക്കിയത്.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ അണിനിരന്ന പ്രകടനത്തിലായിരുന്നു രാജേശ്വരിയുടെ മുദ്രാവാക്യം. ഇതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലും നവ മാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവതിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് രാജേശ്വരിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. പ്രകടനവുമായി ബന്ധപ്പെട്ട് മൂന്നുകേസുകളാണ് രാജേശ്വരിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ അസഭ്യമുദ്രാവാക്യം വിളിച്ചതിന്ു പുറമെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് മറ്റുകേസുകള്‍.
Powered by Info News For You

Comments
Post a Comment