ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ബംഗലൂരുവില്‍ സെന്‍ ട്രല്‍ ക്രൈം ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗലൂരു: (13.01.2019 kvartha.com) ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ സെന്‍ ട്രല്‍ ക്രൈം ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ബംഗലൂരു പോലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാറാണ് ഇക്കാര്യമറിയിച്ചത്. ഓര്‍ഗനൈസ്ഡ് ക്രൈം  വിംഗിലെ പ്രകാശ്, ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

നഗരത്തിലെ പ്രമുഖ ചിട്ടി കമ്പനിയായ പേര്‍ക്ക്‌സ് എയിംസ് വെന്‍ ച്വേഴ്‌സ് ലിമിറ്റഡ് നൂറുകണക്കിന് ഇടപാടുകാരെ പറ്റിച്ച് വന്‍ തുക തട്ടിപ്പ് നടത്തിയെന്ന പരാതി സ്വീകരിച്ചത് പ്രകാശ് ആയിരുന്നു. ഡിസംബര്‍ ഒന്‍പതിനായിരുന്നു ഇത്. തുടര്‍ന്ന് പ്രകാശും സുരേഷും സ്ഥലത്തെത്തി. പേര്‍ക്ക്‌സ് എയിംസിന്റെ പങ്കാളികളായ പാഷ മുഹമ്മദ് മുദസ്സിര്‍, ഷാഹിദ് മുഹമ്മദ് എന്നിവരേയും മൂന്ന് മുതിര്‍ന്ന ജീവനക്കാരേയും അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ പാഷ മുഹമ്മദിനെതിരെ തെളിവുകള്‍ ലഭിച്ചു. ഈ തെളിവുകള്‍ കാണിച്ച് പാഷയില്‍ നിന്നും ഒരു കോടി രൂപ പ്രകാശും സുരേഷും ആവശ്യപ്പെടുകയായിരുന്നു. കേസ് ഇല്ലാതാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഒരു കോടി രൂപ ആവശ്യപ്പെട്ടത്.

two bengaluru police officers suspended allegations demanding rs 1 crore bribe

60:40 എന്ന അനുപാതത്തില്‍ തുക പങ്കുവെയ്ക്കാനായിരുന്നു തീരുമാനം. പ്രകാശിന് അറുപത്  ശതമാനവും സുരേഷിന് ബാക്കിയും. എന്നാല്‍ പാഷ മുഹമ്മദ് ഇക്കാര്യം പോലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Up on further questioning, Inspector Prakash allegedly found incriminating evidence against Pasha Mohammed. "Inspector Prakash and the head constable then decided to extort money from the accused. Prakash asked Pasha for Rs 1 crore in order to make the case go away," a CCB source said.

Keywords: National, Karnataka, Bribery 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?