സമസ്തക്കെതിരെ കെ.ടി ജലീല്‍; വ്യാപക പ്രതിഷേധം

Image result for kt jaleel minister

കോഴിക്കോട് (www.evisionnews.co): വനിതകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ കുറിച്ച് മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാരെ അധിക്ഷേപിച്ച് മന്ത്രിമാര്‍ രംഗത്ത്. കെ.ടി ജലീലും എ.സി മൊയ്തീനുമാണ് സമസ്തക്കെതിരെ രംഗത്തെത്തിയത്. വനിതാ മതിലില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ സമസ്തക്ക് എന്താണ് അര്‍ഹതയെന്നാണ് ജലീലിന് അറിയേണ്ടത്. സമസ്തയുടെ നിലപാടിന് മുസ്ലിം സമുദായത്തില്‍ പുല്ലുവിലയാണെന്നും ജലീല്‍ പറഞ്ഞു.

വൈകീട്ട് വീണ്ടും ജലീല്‍ സമസ്തക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായെത്തി. സമസ്തയുടെ പണ്ഡിതന്‍മാര്‍ക്ക് മുസ്ലിം സ്ത്രീകള്‍ പുല്ലുവില കല്‍പിക്കുന്നില്ലെന്ന് ജലീല്‍ ആവര്‍ത്തിച്ചു. മുസ്ലിം സ്ത്രീകള്‍ ഒരു മതസംഘടനയുടേയും കക്ഷത്തല്ലെന്നും ജലീല്‍ പറഞ്ഞു.

നേരത്തെ മന്ത്രി എ.സി മൊയ്തീനും സമസ്തക്കെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യം തീരുമാനിക്കുന്നത് സമസ്തയല്ലെന്നാണ് എ.സി മൊയ്തീന്‍ പറഞ്ഞത്. സ്ത്രീകളെ അടിമയാക്കി വെക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?