ബസില്‍ നിന്നും പുറത്തേയ്ക്ക് തലയിട്ട് ഛര്‍ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് മധ്യവയസ്‌കയുടെ തല വേര്‍പെട്ടു

ഭോപ്പാല്‍: (www.kvartha.com 19.01.2019)  ബസില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛര്‍ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് മധ്യവയസ്‌കയുടെ തല വേര്‍പെട്ടു. മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ അപകടമുണ്ടായത്. അമിത വേഗതയില്‍ പോകുകയായിരുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛര്‍ദിക്കുന്നതിനിടെ സ്ത്രീയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഛത്താപുര്‍ സ്വദേശിനിയും 56കാരിയുമായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. സാന്തയില്‍നിന്ന് പന്നയിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. ബസിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് ഛര്‍ദിക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍നിന്ന് വേര്‍പെട്ട് റോഡില്‍ വീണതായി കോട്‌വാലി പോലീസ് അരവിന്ദ് കുഞ്ചൂര്‍ പറഞ്ഞു.

 Woman’s head severed as she leans out of bus to vomit, Bopal, Accident, bus, Police, Dead, Death, Arrest, Enquiry, News, National.

സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് വ്യക്തമാക്കി. ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman’s head severed as she leans out of bus to vomit, Bopal, Accident, bus, Police, Dead, Death, Arrest, Enquiry, News, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?