എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ചു

ഭുവനേശ്വര്‍: (www.kvartha.com 14.01.2019) എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ചു. മാസങ്ങള്‍ക്കു മുമ്പ് ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. തിങ്കളാഴ്ച ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. എന്നാല്‍ പേടി മൂലം ഇക്കാര്യം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. അതേസമയം കുട്ടി പ്രസവിച്ച വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രസവശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതോടെ കാര്യങ്ങള്‍ പുറത്തറിയുകയായിരുന്നു.
 Bhuvaneswar, National, News, Student, Schoolgirl delivers baby in hostel in Kandhamal

വിഷയം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന് ആറ് ഹോസ്റ്റല്‍ ജോലിക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ സ്‌കൂളിനെതിരെ പ്രതിഷേധം ആരംഭിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍ നിന്നും പിരിഞ്ഞ് പോയത്.

പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും നില സുരക്ഷിതമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും കന്ദാമല്‍ പോലീസ് സൂപ്രണ്ട് പ്രതീക് സിംഗ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bhuvaneswar, National, News, Student, Schoolgirl delivers baby in hostel in Kandhamal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?