ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലേക്ക്; പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം അനുവദിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ 35 ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചത്. പട്ടിക വര്‍ഗത്തിന് 28 ശതമാനവും വര്‍ധന പ്രഖ്യാപിച്ചു.
പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിഗണന. വിഷന്‍ 2030ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും പീയുഷ് ഗോയല്‍.
നികുതി ശൃംഖലയിലേക്ക് പുതുതായി 1.06 കോടി പേര്‍ കൂടി രംഗത്തെത്തി. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായി. 1.06 കോടി പേരെ പുതിയതായി നികുതി ശൃംഖലയിലേക്ക് കൊണ്ടുവന്നതായും പീയുഷ് ഗോയല്‍.
വ്യാജ കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുത്തു. ഇതുവരെ 3,38, 000 വ്യാജ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തു. ഇവയുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി.
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലേക്ക്. രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു.
കള്ളപ്പണക്കാര്‍ക്കെതിരെ നടപടി ശക്തമായ നടപടി തുടരും. 1.30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി.
സിനിമാ മേഖലയ്ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ആന്റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയാണിത്.
ആദായ നികുതി റിട്ടേണുകളുടെ എണ്ണം കൂടി. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി ഉയര്‍ന്നു. പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി.
ആദായനികുതി പരിശോധന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. പരിശോധനയ്ക്കായി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. നികുതി റീഫണ്ട് 24 മണിക്കൂറിനകം നല്‍കുമെന്നും പീയുഷ്.
രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി വികസിപ്പിക്കും. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി.
റെയില്‍വെ മേഖലയ്ക്കായി ബജറ്റില്‍ 1.50 ലക്ഷം കോടി ബജറ്റില്‍ നീക്കിവെച്ചു. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇനി ഇല്ലേ ഇല്ല. രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കി.
രാജ്യത്ത് നാഷണല്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പ്രതിരോധ ബജറ്റ് മൂന്നു ലക്ഷം കോടിയായി ഉയര്‍ത്തി. സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഇതുവരെ 35,000 കോടി നല്‍കി. സേനയില്‍ കാര്യമായ ശമ്പള വര്‍ധന നടപ്പാക്കും.
മുദ്ര പദ്ധതിയില്‍ 70 ശതമാനം വനിതാ പങ്കാളിത്തം. മുദ്ര പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകളാണെന്ന് പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹബായി ഇന്ത്യ മാറിയെന്ന് ബജറ്റ് പ്രസംഗത്തില്‍ പീയുഷ്. എട്ട് കോടി പാചക വാതക കണക്ഷനുകള്‍ അനുവദിക്കും. ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍.പി.ജി കണക്ഷനുകളാണ് എട്ട് കോടിയായി ഉയര്‍ത്തുന്നത്. ആറ് കോടി പാചക വാതക കണക്ഷനുകള്‍ സൗജന്യമായി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Full Tax Rebate On Annual Income Up To Rs. 5 Lakh, Says Piyush Goyal, New Delhi, News, Politics, Budget, Budget meet, Bank, Banking, Railway, GST, Vehicles, Technology, National.

Powered by Info News For You

Comments
Post a Comment