'ഈയിടെയായി ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് ഇഷ്ടമായിട്ടുണ്ട്'; മോദിയെ നൈസായി ട്രോളി പിണറായി

കണ്ണൂര്‍: (www.kvartha.com 27.01.2019) 'ഈയിടെയായി ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് ഇഷ്ടമായിട്ടുണ്ട്'. മോദിയെ നൈസായി ട്രോളിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതിനെ കളിയാക്കിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കണ്ണൂരില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ദേശാടന പക്ഷികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷികളാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥരും ഭയചകിതരുമാക്കും. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ പരിപാടികള്‍ക്കായി ഞായറാഴ്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മധുരയിലെ പരിപാടി കഴിഞ്ഞാണ് കൊച്ചിയിലെത്തിയത്. കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്ലാന്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഹെലികോപറ്ററില്‍ രാജഗിരി കോളജ് മൈതാനത്തെത്തിയ അദ്ദേഹം അവിടെ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തുക.

പിന്നീട് വൈകിട്ട് 4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. തുടര്‍ന്ന് നിരവധി പരിപാടികളില്‍ പങ്കെടുക്കുന്ന മോദി വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.


Keywords: Kerala, Kannur, News, Narendra Modi, CM, Pinarayi vijayan, Pinarayi insults Narendra Modi 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?