കൃത്രിമരേഖ കാണിച്ച് ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി: രണ്ടുപേര്‍ റിമാന്റില്‍
തൃക്കരിപ്പൂര്‍: (www.evisionnews.co) കൃത്രിമരേഖ കാണിച്ച് ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ രണ്ടുപേരെ കോടതി റിമാന്റ്് ചെയ്തു. കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ മയ്യിച്ച്ച ചെക്‌പോസ്റ്റിലാണ് സംഭവം. ചന്തേരയിലെ എം.ടി.പി അബ്ദുല്‍ റഹിമാന്‍ (26), മംഗലാപുരം ബന്ദ്വാള്‍ സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നവരെയാണ് ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ ചെറുവത്തൂര്‍ ആര്‍ടിഒ ചെക്‌പോസ്റ്റിലാണ് നാടകം അരങ്ങേറിയത്. മയ്യിച്ചയില്‍ പ്രവര്‍ത്തിക്കുന്ന ചെക് പോസ്റ്റിലെത്തിയ മണല്‍ കയറ്റിയ ലോറി ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരെ പരിശോധിക്കാന്‍ അനുവദിക്കാതെ കയ്യൂര്‍ റോഡിലേക്ക് വെട്ടിച്ചുപോവുകയായിരുന്നു. നിര്‍ത്താതെ കടന്നുകളഞ്ഞ ലോറിയെ പിന്തുടര്‍ന്ന ജീവനക്കാര്‍ അമ്മിഞ്ഞക്കോട് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെക് പോസ്റ്റില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് ലോറിയിലെ മണല്‍ തൊട്ടടുത്ത വേവിംഗ് സെന്ററില്‍ ചെന്ന് തൂക്കിവരാന്‍ നിര്‍ദ്ദേശിച്ചു വിട്ടയച്ചിരുന്നു. എന്നാല്‍ ഈതക്കം നോക്കി ലോറിയുമായി ഡ്രൈവര്‍ സ്ഥലംവിട്ടു. മണിക്കൂറുകള്‍ക്ക് ശേഷം ലോറിയിലെ മണല്‍ പകുതിയോളം മറൊരു സ്ഥലത്ത് ഉപേക്ഷിച്ചു തിരിച്ചെത്തിയ ലോറിയുടെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് മനസിലായത്. ലോറിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ വാക്ക് തര്‍ക്കമാവുകയും ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കെഎ 19എബി 569 ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Powered by Info News For You

Comments
Post a Comment