എടിഎം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം: കൗമാരക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍, ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍

പാലക്കാട്: (www.kvartha.com 22.01.2019) ഇക്കഴിഞ്ഞ ജനുവരി 19 ന് രാത്രി പാലക്കാട് കല്‍മണ്ഡപം ബൈപാസ് റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം മെഷിന്‍ തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. സേലം , ആത്തൂര്‍ സ്വദേശി മാധവന്‍ (19) ആണ് പോലീസ് പിടിയിലായത്.

19 ന് രാത്രി 11.30 നാണ് മൂവര്‍ സംഘം എ ടി എം കൗണ്ടറില്‍ കയറി ഇരുമ്പ് ഉപയോഗിച്ച് മെഷീന്‍ തകര്‍ത്തത്. ഭാഗികമായി തകര്‍ത്ത മെഷീനില്‍ നിന്നും കൊള്ള സംഘത്തിന് പണം ലഭിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമം ഉപേക്ഷിച്ച ശേഷം, വീണ്ടും മോഷ്ടിക്കാനായി കടകള്‍ തിരഞ്ഞു നടന്ന പ്രതികള്‍ മലമ്പുഴ റോഡില്‍ അകത്തേത്തറയില്‍ ഒരു ബേക്കറി കുത്തിപ്പൊളിച്ച് പണം കവരുകയും, ചെയ്തു. എ ടി എം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ഫോട്ടോയാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്.

ATM theft 2 arrested from Palakkad, palakkad, ATM, Bank, Banking, Business, Police, Arrested, Theft, Robbery, CCTV, Court, News, Kerala.

സംഭവശേഷം ഒലവക്കോട് കഴിഞ്ഞദിവസം പുലര്‍ച്ചെ വീണ്ടും മോഷണത്തിനെത്തിയ പ്രതികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത്, ഹേമാംബിക നഗര്‍ പോലീസിന്റെ സംയുക്തമായ നീക്കത്തിലാണ് പിടികൂടാനായത്. പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

ATM theft 2 arrested from Palakkad, palakkad, ATM, Bank, Banking, Business, Police, Arrested, Theft, Robbery, CCTV, Court, News, Kerala.

ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്ന് , പാലക്കാട് ഡിവൈഎസ്പി ജി.ഡി വിജയകുര്‍, ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്.ഐ ആര്‍. രാജേഷ്, ഹേമാംബിക നഗര്‍ എസ്.ഐ രജീഷ്, ജില്ലാ ക്രൈം സ്വാഡ് അംഗങ്ങളായ എസ്.ഐ എസ്.ജലീല്‍, വി. ജയകുമാര്‍ , നസീര്‍ അലി, ആര്‍. കിഷോര്‍, എം. സുനില്‍ ,ആര്‍. വിനീഷ്, ആര്‍. രാജീദ് ,എസ്. ഷമീര്‍

ഹേമാംബിക നഗര്‍ എസ് സി പി ഒ സതീഷ് ബാബു, സി പി ഒമാരായ സുനില്‍ കുമാര്‍, മണികണ്ഠ ദാസ് ഡ്രൈവര്‍ സതീഷ്, ടൗണ്‍ നോര്‍ത്ത് സതീഷ് കുമാര്‍, സി പി ഒ ഷിബു, എസ്.സന്തോഷ് കുമാര്‍ ,എസ്. സജീന്ദ്രന്‍, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.


Keywords: ATM theft 2 arrested from Palakkad, palakkad, ATM, Bank, Banking, Business, Police, Arrested, Theft, Robbery, CCTV, Court, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?