പയ്യന്നൂര്‍ - പെരുമ്പ ദേശീയ പാതയില്‍ വാഹനപകടം: പോലീസ് ഓഫീസര്‍ മരിച്ചു
പയ്യന്നൂര്‍: (www.kvartha.com 01.01.2019) പെരുമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ സീനിയര്‍ പോലീസ് ഓഫീസറും കാങ്കോല്‍ എ എല്‍ പി സ്‌കൂളിന് സമീപത്തെ താമസക്കാരനുമായ തെക്കേടത്ത് പുതിയ വീട്ടില്‍ രഘുനാഥ(47)നാണ് മരണപ്പെട്ടത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുകയായിരുന്ന കെ എല്‍ ഒ 7 ബി കെ 9045 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും കാങ്കോലില്‍ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന രഘുനാഥന്‍ ഓടിച്ച കെ എല്‍ 59 ആര്‍ 3574 നമ്പര്‍ ബുള്ളറ്റുമാണ് അപകടത്തില്‍ പെട്ടത്.
ദേശീയപാതയിലെ ഡിവൈഡറിനും ലോറിക്കും ഇടയില്‍ കുടുങ്ങിയ ബുള്ളറ്റില്‍ നിന്നും രഘുനാഥന്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറി രധുനാഥന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. രാഘുനാഥന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും(റിട്ട. കോടതി ജീവനക്കാരന്‍, പയ്യന്നൂര്‍) പി പി തമ്പായിയുടെയും മകനാണ്. ഭാര്യ: സീമ (തിമിരി), മക്കള്‍: ഹര്‍ഷിത, കാര്‍ത്തിക്. സഹോദരങ്ങള്‍: ദീപ, രൂപ, സുരേഷ് (ദുബൈ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, News, Accident, Kerala, Police officer dies in accident

Powered by Info News For You

Comments
Post a Comment