മന്ത്രിമാരുടെ പരിപാടികളില്‍ പങ്കെടുത്തതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ നേതാവ് കീഴടങ്ങി; പോലീസ് ഒളിവിലെന്ന് റിപ്പോര്‍ട്ട് നല്‍കിയ നസീം കീഴടങ്ങിയത് പാര്‍ട്ടി നിര്‍ദേശപ്രകാരം

തിരുവനന്തപുരം: (www.kvartha.com 30.01.2019) മന്ത്രിമാരുടെ പരിപാടികളില്‍ പങ്കെടുത്തതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ നേതാവ് കീഴടങ്ങി. അതേസമയം പോലീസ് ഒളിവിലെന്ന് റിപ്പോര്‍ട്ട് നല്‍കിയ നസീം കീഴടങ്ങിയത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്നാണ് വിവരം.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണു നസീം കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. അന്നു മുതല്‍ നസീം ഒളിവിലായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു മന്ത്രി എ.കെ.ബാലന്‍ പങ്കെടുത്ത പരിപാടിയില്‍ നസീം പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു പാര്‍ട്ടി നിര്‍ദേശപ്രകാരമാണു കീഴടങ്ങിയത് എന്നാണ് വിവരം.

Thiruvananthapuram: Sfi leader surrenders in cop attack case, Thiruvananthapuram, News, Politics, Media, Ministers, Police, Report, Leader, SFI, attack, Case, Injured, Kerala

പാളയം യുദ്ധസ്മാരകത്തിനു സമീപമായിരുന്നു സംഭവം. സിഗ്‌നലില്‍ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ച് എസ്എപി ക്യാംപിലെ വിനയ ചന്ദ്രന്‍, ശരത് എന്നീ പോലീസുകാര്‍ക്കാണു യാത്രക്കാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ മര്‍ദനമേറ്റത്. ട്രാഫിക് നിയമം ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞതാണ് നസീമിനെ പ്രകോപിപ്പിച്ചത്. ഇയാള്‍ പറഞ്ഞതനുസരിച്ച് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ സംഘം പോലീസുകാരെ മര്‍ദിക്കുകയായിരുന്നു.

അതേസമയം മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരന്‍ ശരത്തിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നേരത്തെ കീഴടങ്ങിയിരുന്നു.


Keywords: Thiruvananthapuram: Sfi leader surrenders in cop attack case, Thiruvananthapuram, News, Politics, Media, Ministers, Police, Report, Leader, SFI, attack, Case, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?