മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ നിന്നും വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ബംഗളൂരു: (www.kvartha.com 29.01.2019) മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ നിന്നും വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ശ്രീരാംപുര മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ഒന്നര വയസ് പ്രായമുള്ള ഹാസിനിയാണ് മരിച്ചത്. മെട്രോ റെയില്‍ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ വെച്ച് മുത്തച്ഛന്‍ ബാലകൃഷ്ണന്റെ കൈയ്യില്‍ നിന്നും കുഞ്ഞ് താഴെ വീഴുകയായിരുന്നു.
ചെറുമകളെയുമെടുത്ത് എസ്‌കലേറ്ററില്‍ കയറിയപ്പോള്‍ കാല്‍ വഴുതുകയും, മറിഞ്ഞ് വീഴാതിരിക്കാന്‍ കൈവരിയില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയ്യില്‍ നിന്നും കുഞ്ഞ് വഴുതി താഴെ വീഴുകയുമായിരുന്നു. എസ്‌കലേറ്ററിന്റെ വശത്തെ വിടവിലൂടെ താഴെ വീണ ഹാസിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം എസ്‌കലേറ്ററിന്റെ നിര്‍മാണ ഘടനയിലുള്ള സുരക്ഷാ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്‌കലേറ്ററിന് ഇടയിലുള്ള വിടവില്‍ സുരക്ഷയ്ക്കായി നെറ്റുകള്‍ ഉറപ്പിക്കാതിരുന്നത് വീഴ്ചയാണ്. സംഭവത്തില്‍ ബംഗളൂരു മെട്രോ കോര്‍പ്പറേഷനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, Obituary, National, News, Child, Baby Dies After 50-Foot Fall From Escalator At Bengaluru Metro Station

Powered by Info News For You

Comments
Post a Comment